'അന്ന് ധോണിക്കെതിരെ ബീമര്‍ എറിഞ്ഞത് മനഃപൂര്‍വ്വം'; കുറ്റസമ്മതവുമായി അക്തര്‍

2006-ല്‍ ഫൈസലാബാദില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ എം.എസ് ധോണിക്കെതിരെ ബീമര്‍ എറിഞ്ഞത് മനഃപൂര്‍വ്വമാണെന്ന് മുന്‍ പാകിസ്ഥാന്‍ ബൗളര്‍ ശുഐബ് അക്തറിന്റെ കുറ്റസമ്മതം. ടെസ്റ്റില്‍ ധോണിയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തില്‍ മനസ്സ് മടുത്താണ് അദ്ദേഹത്തിനെതിരെ ബീമര്‍ എറിഞ്ഞതെന്ന് അക്തര്‍ വെളിപ്പെടുത്തി. അപകടകരമായി ബാറ്റ്‌സ്മാന്റെ അരയ്ക്കു മുകളില്‍ പന്ത് എറിയുന്നതാണ് ബീമര്‍.

“ഫൈസലാബാദിലെ മത്സരത്തില്‍ തകര്‍ത്തടിച്ച ധോണി സെഞ്ചുറി കുറിച്ചു. ഇതിനു പിന്നാലെ ധോണിക്കെതിരെ ഞാന്‍ ഒരു ബീമര്‍ എറിഞ്ഞു. അതു മനഃപൂര്‍വമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി മനഃപൂര്‍വം ബീമര്‍ എറിഞ്ഞത് അന്നാണ്. ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നതാണ് സത്യം.”

Shoaib Akhtar Admits he Purposely Hit MS Dhoni With a Beamer in ...

“ആ ടെസ്റ്റില്‍ പിച്ചിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. ധോണിയാകട്ടെ ഉജ്ജ്വല ഫോമിലും. ഞാന്‍ എത്ര വേഗത്തില്‍ ബോള്‍ ചെയ്തിട്ടും ധോണി അടിച്ചു തകര്‍ത്തു കൊണ്ടിരുന്നു. ഇതോടെ മനസ്സ് മടുത്താണ് ആ ബീമര്‍ ബോള്‍ ചെയ്തത്. ആ തെറ്റ് എന്നെ ഏറെ വേട്ടയാടി. പിന്നീട് അബദ്ധം മനസ്സിലാക്കി ധോണിയോട് ക്ഷമ പറഞ്ഞു.” ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തില്‍ അക്തര്‍ വെളിപ്പെടുത്തി.

Shoaib Akhtar on MS Dhoni | Had purposely targeted MS Dhoni with a ...
അന്നത്തെ മത്സരത്തില്‍ പാക് ബോളര്‍മാരെ കടന്നാക്രമിച്ച ധോണി 19 ഫോറും നാലു സിക്‌സും സഹിതം 148 റണ്‍സാണ് നേടിയത്. ഈ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലാണ് ധോണി രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടിയത്.