ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ താഴോട്ട്, ശ്രീലങ്ക ഒന്നാമത്

ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ പോയിന്റ് പട്ടികയില്‍ ലങ്കന്‍ മുന്നേറ്റം. പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലായിരുന്ന ഇന്ത്യയെ പിന്നിലാക്കി ശ്രീലങ്ക ഒന്നാം സ്ഥാനം കൈയടക്കി. പോയിന്റില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും പോയിന്റ് ശരാശരിയിലാണ് ലങ്ക ഇന്ത്യയെ പിന്തള്ളിയത്.

100 ശതമാനമാണ് ലങ്കയുടെ ശരാശരിയെങ്കില്‍ ഇന്ത്യയുടേത് 54.17 ആണ്. ഇന്ത്യക്കു 26ഉം ലങ്കയ്ക്കു 12ഉം പോയിന്റാണുള്ളത്. പാകിസ്ഥാനാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 50 ആണ് പാക് ടീമിന്റെ ശരാശരി. 12 പോയിന്റും അവരുടെ അക്കൗണ്ടിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് (ശരാശരി 33.33, പോയിന്റ് 12), ഇംഗ്ലണ്ട് (ശരാശരി 29.17, പോയിന്റ് 14) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

India vs England 4th Test, Day 1 Highlights: ENG 53/3 at stumps, trail by 138 runs | Sports News,The Indian Express

വിന്‍ഡീസിനെതിരെ നേടിയ ആധികാരിക വിജയമാണ് ലങ്കയെ ഒന്നാം സ്ഥാനക്കാരാക്കിയത്. 187 റണ്‍സിനാണ് ലങ്കയുടെ വിജയം. ഒന്നാം ഇന്നിംഗ്‌സില്‍ ലങ്കയെ 386 റണ്‍സെടുത്തു. മറുപടിയില്‍ വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 230 റണ്‍സിനു പുറത്തായി.

Image

186 റണ്‍സിന്റെ മികച്ച ഒന്നാമിന്നിംഗ്‌സ് ലീഡുമായി വീണ്ടും ബാറ്റിംഗിനിറങ്ങിയ ലങ്ക രണ്ടാമിന്നിംഗ്സില്‍ നാലു വിക്കറ്റിന് 191 റണ്‍സിനു ഡിക്ലയര്‍ ചെയ്തു. 377 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് രണ്ടാമിന്നിംഗ്സില്‍ വെറും 160 റണ്‍സിനു ഓള്‍ഔട്ടായി.