ലോകകപ്പ് നേട്ടം; ആര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ

ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ടീം ഇന്ത്യയെ തേടി ആര്‍ക്കും തകര്‍ക്കാനാകാത്ത ഒരു ലോകറെക്കോര്‍ഡ്. ഏറ്റവും അധികം ലോകകിരീടം സ്വന്തമാക്കിയ ടീം എന്ന റെക്കോര്‍ഡാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. നാലാം വട്ടമാണ് ഇന്ത്യ കൗമാര ലോകകപ്പില്‍ മുത്തമിടുന്നത്.

ഇതാദ്യമായാണ് ഒരു ടീം നാല് വട്ടം ലോകകപ്പ് കിരീടം നേടുന്നത്. ഓസ്‌ട്രേലിയ മൂന്ന് വട്ടം കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

2000ത്തിലാണ് ഇന്ത്യ ആദ്യമായി ലോകകിരീടം നേടിയത്. 2008ലും 2012ലും ഇന്ത്യ കിരീട നേട്ടം ആവര്‍ത്തിച്ചു. 2008ല്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടങ്ങുന്ന ടീമായിരുന്നു ലോകകിരീടം ഉയര്‍ത്തിയത്.

ഫൈനലില്‍ വെല്ലുവിളികളില്ലാതെയായിരുന്നു ഇന്ത്യയുടെ ഓസീസ് കുരുതി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു.

Read more

തകര്‍പ്പന്‍ സെഞ്ച്വറി നേടിയ മഞ്‌ജോത്ത് കല്‍റയാണ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചത്. 102 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 101 റണ്‍സാണ് കല്‍റ നേടിയത്. ഇന്ത്യയ്ക്കായി പൃത്ഥി ഷാ 29ഉം ഗില്‍ 31ഉം റണ്‍സെമെടുത്ത് പുറത്തായി. ദേശായി 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.