വൈറലായി ക്രിക്കറ്റ് ലോക കപ്പിന്റെ ഔദ്യോഗിക ഗാനം

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ഏകദിന ലോക കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. സ്റ്റാന്‍ഡ് ബൈ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം പുറത്തു വിട്ടത്. ഇതിനോടകം ഗാനം ആറ് ലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു.

ലോക കപ്പിന് വേദിയാകുന്ന ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലും ലോക കപ്പ് നടക്കുന്ന സമയം മുഴുവനും ഈ ഗാനം പ്രദര്‍ശിപ്പിക്കും.

ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ലോക കപ്പ് ഈ മാസം അവസാനം ആരംഭിക്കും. 10 ടീമുകളാണ് മത്സരിക്കുന്നത്. ഓരോ ടീമിനും ഒമ്പതു  മത്സരങ്ങള്‍. 46 ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടം. ഇംഗ്ലണ്ടില്‍ വെച്ചാണ് ഇക്കുറി ലോക കപ്പ് മത്സരം നടക്കുന്നത്. ഇതു അഞ്ചാം തവണയാണ് ഇംഗ്ളണ്ടില്‍ ലോകകപ്പിന് വേദിയൊരുങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിനാണ് മത്സരം.