ഇന്ത്യ @നമ്പര്‍ വണ്‍

Gambinos Ad
ript>

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒരു പരമ്പര വിജയം സ്വന്തമാക്കിയതിന് പിന്നാലെ നീലപ്പടയ്ക്ക് മറ്റൊരു നേട്ടം. ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അഞ്ചാം ഏകദിനത്തിലെ 73 റണ്‍സ് ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്്. ഇന്ത്യയ്ക്ക് 122 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്ക 121 പോയിന്റില്‍ നിന്ന് 118ലേക്ക് കൂപ്പ്കുത്തി. പരമ്പര തുടങ്ങുംമുമ്പ് ഇന്ത്യയുടെ സ 119 പോയിന്റായിരുന്നു.

Gambinos Ad

പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യയ്ക്ക് പോയന്റ് ഉയര്‍ത്തി ഒന്നാസം സ്ഥാനം ഭദ്രമാക്കാം. അഞ്ചാം തവണയാണ് ഇന്ത്യ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്.

ന്യൂസിലാന്റ് 115 മായി നാലാം സ്ഥാനത്തും,112 പോയന്റുമായി ഓസ്ട്രേലിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതാണ് ഓസിസിന് തിരിച്ചടിയായത്. പാക്കിസ്ഥാന്‍ 96 പോയിന്റുമായി ആറാംസ്ഥാനത്തും ബംഗ്ലാദേശ് (90) ഏഴാമതുമാണ്. ശ്രീലങ്കയും (84), വിന്‍ഡീസും (76) ആണ് പിന്നാലെയുള്ള സ്ഥാനങ്ങളില്‍.സിംബാബ്വെയ്ക്കെതിരേ മൂന്നാം ഏകദിനം ജയിച്ച അഫ്ഗാനിസ്ഥാന്‍ റാങ്കിംഗില്‍ ഒരു നില മെച്ചപ്പെടുത്തി പത്താമതെത്തി. 11ഉം 12ഉം സ്ഥാനങ്ങളില്‍ സിംബാവെയും അയര്‍ലന്റുമാണ്.