ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയിലായാല്‍?; പ്ലേയിംഗ് കണ്ടീഷന്‍ പുറത്തിറക്കി ഐ.സി.സി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ പ്ലേയിംഗ് കണ്ടീഷന്‍ പുറത്തിറക്കി ഐ.സി.സി. മത്സരം സമനിലയോ ടൈയോ ആകുകയാണെങ്കില്‍ ഇരു രാജ്യങ്ങളെയും ജേതാക്കളായി പ്രഖ്യാപിക്കും. ഇതിനെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ടുകല്‍ വന്നിരുന്നെങ്കിലും ഐ.സി.സിയടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നാണുണ്ടായത്.

ജൂണ്‍ 18 മുതല്‍ 22 വരെ നടക്കുന്ന ഫൈനലില്‍ മത്സര സമയം നഷ്ടപ്പെട്ടാല്‍ ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളിയുടെ ഓരോ ദിവസവും കളി സമയം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാച്ച് റഫറി അത് ഇരു ടീമുകളേയും മാധ്യമങ്ങളേയും അറിയിക്കണം.

അഞ്ച് ദിവസം 30 മണിക്കൂര്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റിസര്‍വ് ഡേയിലേക്ക് കളി പോകും. അഞ്ച് ദിവസത്തിലും മത്സര ഫലം വന്നില്ലെങ്കില്‍ മത്സര ഫലം വരുന്നതിനായി റിസര്‍വ് ഡേ ഉണ്ടാവില്ല. പകരം സമനിലയായി തന്നെ കണക്കാക്കും.

Read more

ഗ്രേഡ് 1 ഡ്യൂക്ക് ക്രിക്കറ്റ് ബോളായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഉപയോഗിക്കുക. ജൂണ്‍ 18ന് സതാംപ്റ്റണിലാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.