ഐ.പി.എല്‍ ടീം പരിശീലകനാകാന്‍ ഇര്‍ഫാന്‍ പത്താന്‍; ആദ്യ ഘട്ടം പൂര്‍ത്തിയാക്കി

ഐ.പി.എല്‍ ടീമിന്റെ പരിശീലകനാകാനുള്ള മോഹം പരസ്യമാക്കി ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. എന്‍.സി.എ കോച്ചിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.

സമീപഭാവിയില്‍ ഏതെങ്കിലും ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ കോച്ചിംഗ് ഏറ്റെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഊവ്, മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് ഇര്‍ഫാന്‍ പത്താന്‍ മറുപടി നല്‍കിയത്.

ബി.സി.സി.ഐയുടെയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലകര്‍ക്കുള്ള ലെവല്‍ 2 കോഴ്‌സാണ് താരം പൂര്‍ത്തിയാക്കിയത്. 2003ലാണ് പഠാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പത്താനെ പന്ത് ഇരുവശത്തേക്കും അനായാസം സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് വ്യത്യസ്തനാക്കിയത്.

Did You Know That These Famous Personalities Are Left Handed!? - Chai Bisket

ലോവര്‍ ഓര്‍ഡറില്‍ നന്നായി ബാറ്റ് ചെയ്യാനും പഠാന് സാധിച്ചു. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലുമായി 173 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇര്‍ഫാന്‍ 301 വിക്കറ്റും 2821 റണ്‍സും നേടിയിട്ടുണ്ട്. 103 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 1139 റണ്‍സും 80 വിക്കറ്റും ഇര്‍ഫാന്‍ നേടിയിട്ടുണ്ട്.