'അങ്ങനെ എന്തെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ സെവാഗിനെ ഗ്രൗണ്ടിലിട്ട് തല്ലിയേനെ'; രോഷത്തോടെ അക്തര്‍

2004-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മുള്‍ത്താനില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പാക് പേസര്‍ ശിഐബ് അക്തറും തമ്മില്‍ കൊമ്പുകോര്‍ത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനെ സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ അടുത്തിടെ സെവാഗ് നടത്തിയിരുന്നു. ഇതിനോട് ഇപ്പോള്‍ രോഷത്തോടെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അക്തര്‍.

ഡബിള്‍ സെഞ്ച്വറിക്കു തൊട്ടരികില്‍ നില്ക്കെ‍ അക്തര്‍ തനിക്കെതിരേ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞതും അതിനോട് പ്രതികരിച്ച രീതിയുമാണ് സെവാഗ് അടുത്തിടെ വെളിപ്പെടുത്തിയത്. “ഞാന്‍ 200- ന് അടുത്ത് നില്‍ക്കെ ശുഐബ് തനിക്ക് എനിക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു. ഹുക്ക് ഷോട്ട് കളിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അദ്ദേഹം ഇത് തുടര്‍ന്നതോടെ ഞാന്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി അക്തറിനോടു പറഞ്ഞു- നിന്റെ അച്ഛനാണ് അവിടെ നില്‍ക്കുന്നത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യൂ, നിന്നെ അടിച്ചുപറത്തും.”

Virender Sehwag, Shoaib Akhtar Set For Another Showdown. This Time ...

“ഷുഐബ് അത് തന്നെ ചെയ്തു. സച്ചിന്‍ റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. അതിനു ശേഷം മകന്‍ മകനാണെന്നും, അച്ഛന്‍ അച്ഛന്‍ തന്നെയാണെന്നും അക്തറിനെ ഞാന്‍ ഓര്‍മ്മിപ്പിച്ചു.” എന്നാണ് സെവാഗ് അടുത്തിടെ വെളിപ്പെടുത്തിയത്. ഇതിനോടാണ് അക്തറിന്റെ രോഷ പ്രതികരണം. സെവാഗ് അങ്ങനൊന്നും അന്ന് തന്നോട് പറഞ്ഞില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ സെവാഗിനെ ഗ്രൗണ്ടിലിട്ട് തല്ലിയേനെ എന്നും അക്തര്‍ പ്രതികരിച്ചു.

Would Sehwag survive after saying something like that to me ...

“സെവാഗ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അന്നു ഒന്നും തന്നെ അദ്ദേഹം തന്നോടു പറഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം അന്നു പറഞ്ഞുവെന്ന് അവകാശപ്പെടുന്നത് വെറും തമാശയായി മാത്രം കണ്ടാല്‍ മതി. അങ്ങനെയെന്തെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ സെവാഗ് രക്ഷപ്പെടുമായിരുന്നുവെന്ന് കരുതുന്നുണ്ടോ? ഗ്രൗണ്ടില്‍ വെച്ചും ഹോട്ടല്‍ മുറിയിലെത്തിയും ഞാന്‍ സെവാഗിനെ തല്ലുമായിരുന്നു.” അക്തര്‍ പറഞ്ഞു.