ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ നിലവിലെ കപ്പ് ജേതാക്കളാകാൻ സാധ്യതയുള്ള ടീമാണ് ഇന്ത്യ. കളിച്ച രണ്ട് മത്സരങ്ങളിലും പൂർണാധിപത്യത്തിലായിരുന്നു താരങ്ങൾ തങ്ങളുടെ പ്രകടനങ്ങൾ കാഴ്ച വെച്ചത്. ഇന്ന് ഒമാനെതിരെ നടക്കുന്ന മത്സരം കൂടി കഴിഞ്ഞാൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് തിരശീല വീഴും.
മലയാളി താരം സഞ്ജു സാംസണെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പരിശീലകനായ ഗൗതം ഗംഭീറിന് ഒരുപാട് വിമർശനം കേൾക്കേണ്ടി വന്നിരുന്നു. സഞ്ജുവിന് പകരം ശുഭ്മൻ ഗില്ലിനാണ് ഓപ്പണിങ് സ്ഥാനം ലഭിച്ചത്. എന്നാൽ ആ തീരുമാനം ശരിയാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി.
മനോജ് തിവാരി പറയുന്നത് ഇങ്ങനെ:
” സഞ്ജു സാംസണിനോളം തന്നെ മിടുക്കനാണ് ശുഭ്മന്‍ ഗില്‍. ഐപിഎല്ലില്‍ അദ്ദേഹം അതു കാണിച്ചു തന്നിട്ടുമുള്ളതാണ്. ഐപിഎല്ലിലെ ഗംഭീര ബാറ്ററും മികച്ച ക്യാപ്റ്റനും കൂടിയാണ് ഗില്‍. നായകന്റെ റോള്‍ നല്‍കിയപ്പോള്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്”
മനോജ് തിവാരി പറഞ്ഞു.
” ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ ഗ്രൗണ്ടില്‍ എങ്ങനെയാണെന്നു ഞാന്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ബാറ്റിങില്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്. ഒരു കളിയില്‍ ബാറ്റിങില്‍ നോട്ടൗട്ടായി നിന്ന് ഗില്‍ മല്‍സരം ഫിനിഷ് ചെയ്യുന്നതും കാണാന്‍ സാധിച്ചു. ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ റോള്‍ വളരെ ഗൗരവമായിട്ട് അദ്ദേഹം എടുത്തിട്ടുള്ളതെന്നു ഇതു കാണിക്കുകയും ചെയുന്നു” മനോജ് തിവാരി പറഞ്ഞു.