'ഇനിയൊരു സച്ചിനോ ധോണിയോ ഉണ്ടാകില്ല'; തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍

ക്രിക്കറ്റ് ലോകത്ത് ഇനിയൊരു സച്ചിന്‍ ടെണ്ടുല്‍ക്കറോ എം.എസ് ധോണിയോ ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. അവരെല്ലാം ഒന്നിനൊന്ന് വ്യത്യസ്തരാണെന്നും അവര്‍ക്ക് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും പ്രസാദ് പറഞ്ഞു.

“ഒരു സെലക്ടറെന്ന നിലയില്‍ നിങ്ങളെപ്പോഴും നിര്‍വികാരരായിരിക്കണം. കടുത്ത തീരുമാനങ്ങളെടുന്നതില്‍ വികാരാധീനനരാകരുത്. സെലക്ഷന്‍ കമ്മിറ്റി പിന്‍ഗാമികളെ സൃഷ്ടിക്കാനുള്ളതാണ്. ഇനിയൊരു സച്ചിനോ എം എസ് ധോണിയോ ഉണ്ടാകില്ല. കാരണം അവരെല്ലാം വ്യത്യസ്തരാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയുള്ള അവരുടെ സംഭാവനകള്‍ അമൂല്യമാണ്.”

The MSK Prasad debate: Would India's cricket legends make better selectors?

“എന്നാല്‍, ഒരു സെലക്ടറായിരിക്കുന്ന സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി കണക്കിലെടുത്ത് ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കെതിരെ പോലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ശരിയായ പിന്‍ഗാമിയെ കണ്ടെത്തുകയാണ് ഒരു സെലക്ടറുടെ ഏറ്റവും പ്രധാനപ്പെട്ട ജോലി.” പ്രസാദ് സെലക്ടറായിരിക്കെയാണ് ധോണി വിരമിച്ചത്. ഇതിനുപിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ പ്രസാദ് നേരിട്ടിരുന്നു.

“നിങ്ങളുടെ ജോലി നിങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രവൃത്തികള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ 7 ഇന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ കളിക്കാതിരുന്നിട്ടും ഇന്ത്യന്‍ എ ടീമിലെ 7 യുവതാരങ്ങള്‍ പകരക്കാരായെത്തി ടീമിനെ വിജയിപ്പിച്ചു. അത് ഞങ്ങളുടെ ജോലിയ്ക്കുള്ള പാരിദോഷികമാണ്” അദ്ദേഹം പറഞ്ഞു.