ബോളർ ആണെന്ന് കരുതി വില കുറച്ചു കണ്ടു അല്ലെ, ഇപ്പോൾ ശരിയാക്കി തരാം; അക്രത്തിന്റെ തകർപ്പൻ റെക്കോഡ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടിക എടുത്താൽ മുൻപന്തിയിൽ ഉള്ള പേരാണ് വസീം അക്രത്തിന്റെ. ലോക ക്രിക്കറ്റിൽ താനെ താരമുണ്ടാക്കിയ ഓളമൊന്നും മറ്റൊരു ബൗോളറും ഉണ്ടാക്കിയിട്ടില്ല എന്നുറപ്പിച്ച് പറയാം.

താരം ലോകോത്തര താരങ്ങളെ തകർത്തെറിഞ്ഞ് നേടിയ റെക്കോഡുകൾ എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ താരം ബാറ്റിംഗിൽ നേടിയ റെക്കോഡ് പലർക്കും പുതിയ ഒരു അറിവായിരിക്കും.

തന്റെ ഉയർന്ന സ്കോറായ 257 റൺസ് ടെസ്റ്റിൽ പിറക്കുമ്പോൾ താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത് 12 കൂറ്റൻ സിക്‌സറുകൾ. സെവാഗും, ഗെയ്‌ലും, ഒകെ നിറഞ്ഞാടിയ ടെസ്റ്റിൽ ഇത്തരത്തിൽ ഉള്ള റെക്കോർഡ് ഉള്ളത് ഒരു ബോളർക്ക് എന്നത് കൗതുകം തന്നെ ആയിരിക്കും.

സിംബാവെക്ക് എതിരെ ആയിരുന്നു ഈ മികച്ച പ്രകടനം പിറന്നത്. അക്രം ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റാൻ കൗണ്ടർ അറ്റാക്ക് ശൈലിയിലാണ് ബാറ്റ് വീശിയത്.