സാധാരണഗതിയിൽ സങ്കടപെടാത്ത ഞാൻ തന്നെ അത് കണ്ട് കരഞ്ഞു, എനിക്ക് പിടിച്ചുനിൽക്കാൻ ആയില്ല: ഗൗതം ഗംഭീർ

ബിസിസിഐയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പങ്കിട്ട ഒരു വീഡിയോയിൽ തൻ്റെ മുൻഗാമിയായ രാഹുൽ ദ്രാവിഡിൻ്റെ സന്ദേശത്തോടുള്ള പ്രതികരണമായി താൻ കരഞ്ഞെന്ന് ടീം ഇന്ത്യ ഹെഡ് കോച്ച് ഗൗതം ഗംഭീർ . 2021 നവംബർ മുതൽ 2024 ടി20 ലോകകപ്പിൻ്റെ അവസാനം വരെ ദ്രാവിഡായിരുന്നു ഇന്ത്യൻ പരിശീലകൻ.

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ഐസിസി ടി 20 ലോകകപ്പ് വിജയത്തിൽ ദ്രാവിഡ് വലിയ രീതിയിൽ ഉള്ള പങ്കാണ് അദ്ദേഹം വഹിച്ചത്. കഴിഞ്ഞ വർഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും (WTC) ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യ തോൽക്കുമ്പോളും പരിശീലക സ്ഥാനത്ത് ദ്രാവിഡ് ആയിരുന്നു.

ഇന്ന് ശനിയാഴ്ച, ഇന്ത്യയുടെ ശ്രീലങ്കക്ക് എതിരെയുള്ള പരമ്പര ആരംഭിക്കാൻ ഇരിക്കുമ്പോൾ ഗംഭീർ പരിശീലകനായിട്ടുള്ള ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ്. ദ്രാവിഡ് അദ്ദേഹത്തിന് നൽകിയ സന്ദേശം ഗംഭീറിനെ കരയിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്.

“ഞാൻ സാധാരണഗതിയിൽ വളരെ വികാരാധീനനല്ലെന്ന് എനിക്ക് തോന്നുന്നു. എന്നാൽ ഈ സന്ദേശം എന്നെ വളരെയധികം വികാരഭരിതനാക്കിയെന്ന് ഞാൻ കരുതുന്നു. ഇത് സാധാരണയായി ഞാൻ അനുമാനിക്കുന്നു, പക്ഷേ ഇതൊരു മഹത്തായ സന്ദേശമാണ്. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ”ഗംഭീർ പറഞ്ഞു.

Read more

ഗംഭീർ അടുത്തിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) ടീം മെൻ്ററായ ആദ്യ വർഷത്തിൽ മൂന്നാം ഐപിഎൽ കിരീടം നേടാൻ സഹായിച്ചിരുന്നു .