ടീമിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, മറ്റൊരിടത്തും കളിക്കില്ല- സുനിൽ നരെയ്ൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏതൊരു ടീമും മോഹിച്ച് പോകുന്ന താരമാണ് കൊൽക്കത്തയുടെ സുനിൽ നരെയ്ൻ. മിസ്റ്ററി സ്പിന്നർ എന്ന നിലയിൽ നിന്ന് തകർപ്പൻ ഓൾ-റൗണ്ടർ ആയിട്ടുള്ള താരത്തിന്റെ വളർച്ച ഏവരെയും അതിശയിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു. ഇപ്പോഴിതാ കൊൽക്കത്ത ടീമിനൊപ്പം തന്റെ 10 പ്രീമിയർ ലീഗ് വർഷങ്ങൾ പൂർത്തിയാക്കിയ സുനിൽ ടീമിനെക്കുറിച്ചുള്ള അഭിപ്രായം പറയുകയാണ്.

“അതെ. ഞാൻ വെങ്കിയോട് [മൈസൂർ, സിഇഒ] എപ്പോഴും പറഞ്ഞിട്ടുണ്ട്, ഞാൻ മറ്റൊരു ഫ്രാഞ്ചൈസിയിലും കളിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. കൊൽക്കത്തയെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു, അതിനാൽ ഞാൻ ഇവിടെ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നു. അതൊരു വലിയ നേട്ടമായി ഞാൻ കരുതുന്നു. വിദേശ താരങ്ങൾ ഒരു ഫ്രാഞ്ചൈസിയിൽ തുടരുന്നത് കാണാൻ സാധിക്കില്ല. ഭാഗ്യവശാൽ, ഞാൻ അവരിൽ ഒരാളാണ്, ഭാവിയിലും എനിക്ക് കൊൽക്കത്തയോട് ഒപ്പം തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”

നരെയ്ൻ ഇതുവരെ ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത് . മഞ്ഞിന്റെ പ്രശ്നങ്ങൾ ഉൻസ്ഡായിട്ടും അദ്ദേഹം മധ്യ ഓവറുകളിൽ റൺ നിയന്ത്രിക്കുന്നുണ്ട് താരം . 33-കാരൻ ആറ് മത്സരങ്ങളിൽ നിന്ന് 5.00 എന്ന അതിശയിപ്പിക്കുന്ന എക്കണോമിയിൽ 6 വിക്കറ്റുകൾ നേടിയിട്ടുണ്ട്.