കോഹ്‌ലിയെ അക്കാര്യം ആരെങ്കിലും ഒന്നുപറഞ്ഞ് മനസ്സിലാക്കിക്കണം; തുറന്നടിച്ച് സെവാഗ്

ടി20 ലോക കപ്പില്‍ രോഹിത് ശര്‍മ്മയുടെ സഹ ഓപ്പണറാവേണ്ടത് വിരാട് കോഹ്‌ലിയാകരുതെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കോഹ്‌ലി മൂന്നാം നമ്പരില്‍ കളിക്കുന്നത് തന്നെയാണ് നല്ലതെന്നും അത് അദ്ദേഹത്തെ ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കണം എന്നും സെവാഗ് പറഞ്ഞു.

‘രോഹിത്തിനൊപ്പം ഓപ്പണറാവേണ്ടെന്നും മൂന്നാം നമ്പറില്‍ ഉറച്ചുനില്‍ക്കണമെന്നും വിരാട് കോഹ്‌ലിയെ പറഞ്ഞ് മനസ്സിലാക്കിക്കണം. അത് ഇന്ത്യയുടെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ ഉത്തരവാദിത്വമാണ്. കെഎല്‍ രാഹുല്‍ ഓപ്പണറാവുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, എംഎസ് ധോണി തുടങ്ങിയ സൂപ്പര്‍ നായകന്മാരിലാരെങ്കിലും അവനെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയാല്‍ അവന് മനസിലാവും.’

India's new order in T20Is: Rohit, Virat, Surya, Shreyas, Hardik, Pant | Sports News,The Indian Express

‘കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഓപ്പണ്‍ ചെയ്യേണ്ട മൂന്നാം നമ്പറില്‍ കളിച്ചാല്‍ മതിയെന്ന് കോഹ്‌ലിയോട് ആരെങ്കിലും പറയുമോയെന്ന് സംശയമാണ്. അതൊരു പ്രശ്നമാണ്. രാഹുലിനെ ഓപ്പണറാക്കി സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിച്ചാല്‍ സിഎസ്‌കെയ്ക്കെതിരേ കണ്ട പോലുള്ള ഇന്നിംഗ്സ് കാണാനാവും. വളരെ അപകടകാരിയായ ബാറ്റ്സ്മാനാണവന്‍’ സെവാഗ് പറഞ്ഞു.

IND vs ENG: Batting coach Rathour backs under-fire KL Rahul, calls him India's 'best T20 batsman' | Cricket News – India TV

പഞ്ചാബ് കിംഗ്സ് നായകനായ രാഹുല്‍ ഈ സീസണില്‍ ഓപ്പണറായിറങ്ങി 13 മത്സരത്തില്‍ നിന്ന് 626 റണ്‍സാണ് നേടിയത്. നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന് അവകാശി രാഹുലാണ്. 15 മത്സരങ്ങളില്‍ നിന്ന് 693 റണ്‍സുമായി ചെന്നൈയുടെ ഋതുരാജ് ഗെയ്ഗ്വാദാണ് രണ്ടാമത്. 15 മത്സരങ്ങളില്‍ നിന്ന് 405 റണ്‍സുമായി കോഹ്‌ലി പട്ടികയില്‍ 12ാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്ന് 398 റണ്‍സുമായി 15ാമതാണ് രോഹിത്.