'എനിക്ക് ഹൃദയാഘാതമൊന്നും ഉണ്ടായിട്ടില്ല'; റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്‍സമാം

തനിക്ക് ഹൃദയാഘാതം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. തനിക്ക് ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും പതിവ് ചെക്ക് അപ്പിന് വേണ്ടി ആശുപത്രിയില്‍ എത്തിയതാണെന്നും ഇന്‍സമാം തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.

‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച പാകിസ്ഥാനിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായുള്ള എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. എനിക്ക് ഹൃദയാഘാതമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. എന്നാല്‍ എനിക്ക് ഹൃദയാഘാതം ഉണ്ടായിട്ടില്ല. പതിവ് ചെക്ക് അപ്പിന് വേണ്ടിയാണ് ഞാന്‍ ഡോക്ടറെ കണ്ടത്. പരിശോധനയില്‍ ആന്‍ജിയോഗ്രാഫി ചെയ്യേണ്ടതുണ്ട് എന്ന് പറഞ്ഞു.’

Former Pakistan cricketer Inzamam-ul-Haq discharged from hospital after undergoing angioplasty

‘ആന്‍ജിയോഗ്രാഫിയില്‍ എന്റെ ധമനികളില്‍ ഒന്നില്‍ ബ്ലോക്ക് കണ്ടെത്തി. അത് പരിഹരിക്കാനായി സ്റ്റെന്റ് ഉപയോഗിച്ചു. അത് വിജയകരമായിരുന്നു. 12 മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി എത്തുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു’ ഇന്‍സമാം പറഞ്ഞു.

I think Pakistanis have big hearts': Inzamam-ul-Haq has his say on Danish Kaneria's discrimination claims | Cricket - Hindustan Times

കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍സമാമിന് നെഞ്ചുവേദന ഉണ്ടായിരുന്നുന്നെന്നും എന്നാല്‍ ആദ്യം നടത്തിയ പരിശോധനകളില്‍ പ്രശ്‌നം കണ്ടില്ലെങ്കിലും തിങ്കളാഴ്ചത്തെ പരിശോധനയില്‍ ഹൃദയാഘാതമുണ്ടായതായി വ്യക്തമായതോടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാള്‍ കൂടിയായ ഇന്‍സമാം 2007ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Read more