വിരമിക്കല്‍, നിര്‍ണായക പ്രഖ്യാപനവുമായി ക്രിസ് ഗെയ്ല്‍

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ ഉടന്‍ വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍. തന്റെ ജന്മനാടായ ജമൈക്കയില്‍ വെച്ച് വിടവാങ്ങല്‍ മത്സരം കളിച്ചാവും വിരമിക്കുകയെന്നും ഗെയ്ല്‍ പറഞ്ഞു.

‘എന്റെ അവസാനത്തെ ലോക കപ്പ് ആസ്വദിക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിരാശപ്പെടുത്തുന്ന ലോക കപ്പായിരുന്നു എനിക്കിത്. എന്റെ ഏറ്റവും മോശം ലോക കപ്പും. എന്റെ കരിയറിന്റെ അവസാനത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ വിന്‍ഡിസ് ടീമിലേക്ക് ഒരുപാട് പുതിയ കഴിവുള്ള താരങ്ങള്‍ കടന്നു വരികയാണ്.’

T20 World Cup: Chris Gayle's antics amid retirement talk

‘ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ബ്രാവോയെ പോലൊരു ഇതിഹാസം വിടവാങ്ങുകയാണ്. ഞാന്‍ അവിടെ എന്റെ സമയം ആസ്വദിക്കുകയാണ് ചെയ്തത്. കാണികളുമായി സംവദിക്കുകയായിരുന്നു. ഒരു ലോക കപ്പ് കൂടി കളിക്കണം എന്ന് എനിക്കുണ്ട്. എന്നാല്‍ അവര്‍ അതിന് അനുവദിക്കും എന്ന് എനിക്ക് തോന്നുന്നില്ല’ ഗെയ്ല്‍ പറഞ്ഞു.

T20 World Cup: Chris Gayle departs in likely swansong for West Indies great - Sport - DAWN.COM

ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം ഗെയ്ലിനും വിന്‍ഡിസ് ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതോടെയാണ് വിരമിക്കല്‍ അഭ്യൂഹം ഉയര്‍ന്നത്. ഓസ്ട്രേലിയക്കെതിരെ 9 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയ ഇന്നിംഗ്സിന് പിന്നാലെ ഗെയ്ല്‍ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തതും വിരമിക്കല്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു.