'ആ തലച്ചോര്‍ കിട്ടിയാല്‍ കുറച്ച് കാര്യങ്ങള്‍ ചോദിക്കാനുണ്ട്'

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകരിലൊരാളാണ്. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരുപോലെ ശ്രദ്ധിക്കുന്ന കോഹ്‌ലിയും റൊണാള്‍ഡോയും കഠിനാധ്വാനത്തിലൂടെ വിജയിച്ച് വന്നവരായതിനാല്‍ ഇരുവരെയും വച്ച് ഒരുപാട് താരതമ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കാറുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജഴ്‌സിയില്‍ ഗ്രൗണ്ടില ിഇറങ്ങുന്നത് ഒക്കെ കഴിഞ്ഞ വര്ഷം വാര്‍ത്തയില്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിമൂലം അത് അന്ന് നടന്നിരുന്നില്ല.

എന്നാല്‍, അടുത്തിടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ യൂട്യൂബ് ചാനല്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, മുന്‍ ഇന്ത്യന്‍ നായകനോട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കായികതാരം ആരെന്ന് ചോദിച്ചപ്പോള്‍, നിസ്സംശയം ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ’ എന്ന് കോഹ്ലി പെട്ടെന്ന് മറുപടി നല്‍കി. അങ്ങനെയെങ്കില്‍ ഒരു ദിവസം താങ്കള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായി ഉണര്‍ന്നാല്‍ ആദ്യം എന്തുചെയ്യുമെന്ന് വിരാട് കോഹ്ലിയോട് ചോദിച്ചപ്പോള്‍, ”ഞാന്‍ എന്റെ (റൊണാള്‍ഡോ ആണെങ്കില്‍) തലച്ചോറ് സ്‌കാന്‍ ചെയ്ത് ആ മാനസിക ശക്തി എവിടെ നിന്ന് വരുന്നു എന്ന് നോക്കും,’ കോഹ്ലി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

ഹൃദയം തകര്‍ത്ത രണ്ട് മത്സരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കോഹ്ലി ഇങ്ങനെ മറുപടി പറഞ്ഞു, ‘2016 ലാണ് രണ്ട് മത്സരങ്ങളും നടന്നത്. ഐപിഎല്‍ ഫൈനല്‍ ആയിരുന്നു. ബംഗളൂരുവില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആര്‍സിബിക്ക് 209 റണ്‍സ് പിന്തുടരുന്നതില്‍ മികച്ച തുടക്കം ലഭിച്ചിട്ടും, ആര്‍സിബി 8 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.’

Read more

‘അതുപോലെ വിഷമിച്ച് പോയ മറ്റൊന്നായിരുന്നു ടി20 ലോക കപ്പ് സെമിഫൈനല്‍. വെസ്റ്റ് ഇന്‍ഡീസുമായി നടന്ന മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 89 റണ്‍സ് നേടിയിരുന്നെങ്കിലും, മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെട്ടത് മറക്കാന്‍ പറ്റില്ലെ’ന്നും കോഹ്‌ലി പറഞ്ഞു.