ഡിവില്ലേഴ്‌സിനെ പുറത്താക്കാൻ എനിക്ക് പറ്റും, അവന്റെ ദൗർബല്യം എനിക്ക് അറിയാം

എബി ഡിവില്ലിയേഴ്സ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി മാറുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഷോയിബ് അക്തർ വെളിപ്പെടുത്തി. ക്രിക്കറ്റ് ലോകത്ത് അനേകം ആരാധകരുള്ള ഡിവില്ലേഴ്‌സ് ഗ്രൗണ്ടിന്റെ നാലുപാടും ഷോട്ട് പഴിക്കാൻ കഴിവുള്ളവനാണ്.

2008-ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ഉദ്ഘാടന പതിപ്പ് ആരംഭിക്കാനിരിക്കെ ഡിവില്ലിയേഴ്‌സുമായുള്ള ആശയവിനിമയം 46 കാരനായ അദ്ദേഹം അനുസ്മരിച്ചു. തീർച്ചയായും ഒരു ദിവസം തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനാകുമെന്നും കളി കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാകുമെന്നും ഷോയിബ് അക്തർ ഡിവില്ലേഴ്‌സിനോട് പറഞ്ഞു.

“2008-ൽ ഐപിഎൽ തുടങ്ങാനിരിക്കെയാണ് ഞാൻ എബി ഡിവില്ലിയേഴ്സിനെ കണ്ടത്. ഞങ്ങൾ ഡൽഹിയിൽ ഒരു സ്വകാര്യ പാർട്ടിയിൽ നിൽക്കുകയായിരുന്നു. അവിടെ വച്ചാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്, ‘താങ്കൾ ഉടൻ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ആകാൻ പോകുകയാണ്. എക്കാലത്തെയും മികച്ച കളിക്കാർ.’ ഭാഗ്യവശാൽ, ഞാൻ അദ്ദേഹത്തിന് നേരെ പന്തെറിയുമ്പോഴെല്ലാം, എബി ഡിവില്ലിയേഴ്സിനെ എളുപ്പത്തിൽ പുറത്താക്കാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തോന്നി.”

ഐപിഎൽ 2008ൽ ഏറ്റുമുട്ടിയപ്പോൾ എബി ഡിവില്ലിയേഴ്സിനെ പുറത്താക്കാൻ താൻ പദ്ധതിയിട്ടതെങ്ങനെയെന്നും ഷോയിബ് അക്തർ വെളിപ്പെടുത്തി.

“ഞങ്ങൾ ഐ‌പി‌എല്ലിൽ കളിക്കുമ്പോൾ, അവൻ പുൾ ഷോട്ട് കളിക്കുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ പേസ് കൂടുതലായതിനാൽ അത് വൈകും.. മിഡ് വിക്കറ്റിൽ ക്യാച്ചായതിനാൽ അതാണ് സംഭവിച്ചത്.”