'400 വിക്കറ്റുള്ള ഒരു ബോളര്‍ എങ്ങനെയാണ് തഴയപ്പെടുന്നത്, ഞാന്‍ ക്യാപ്റ്റനോട് ചോദിച്ചു പക്ഷെ എനിക്ക് ഉത്തരം കിട്ടിയില്ല'

വിരമിച്ച സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് തന്റെ ഇന്ത്യന്‍ കരിയറില്‍ എന്ത് സംഭവിച്ചു എന്ന് മനസ്സ് തുറക്കുന്നു..

”2011ലോ 2012ലോ ആണ്, ലോക കപ്പ് ജയിച്ച ശേഷം ആ ടീം പിന്നീട് ഒരിക്കലും ഒരുമിച്ച് കളിച്ചില്ല. അത് വളരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. 400ാം ടെസ്റ്റ് വിക്കറ്റ് നേടുമ്പോള്‍ എന്റെ പ്രായം വെറും 31 ആയിരുന്നു. ആ പ്രായത്തില്‍ 400 വിക്കറ്റ് എടുത്ത ഒരു ബോളര്‍ക്ക് അടുത്ത 8-9 വര്‍ഷത്തിനുള്ളില്‍ ഒരു 100 വിക്കറ്റെങ്കിലും എടുക്കാന്‍ പറ്റുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഞാന്‍ പിന്നീട് ഇന്ത്യക്കായി കളിച്ചില്ല എന്നെ ആരും സെലക്ട് ചെയ്തില്ല.”

Slept with World Cup medal around my neck on the night of final: Harbhajan Singh - Sports News

”400 വിക്കറ്റുള്ള ഒരു ബോളര്‍ എങ്ങനെയാണ് തഴയപ്പെടുന്നത് എന്നതൊരു നിഗൂഢത തന്നെയാണ്. അതെന്താണെന്ന് എനിക്ക് അറിയില്ല. എന്താണ് സംഭവിച്ചത്? ഞാന്‍ ടീമില്‍ നില്‍ക്കുന്നതുകൊണ്ട് ആര്‍ക്കായിരുന്നു പ്രശ്‌നമെന്നും എനിക്കറിയില്ല.”

Harbhajan told me this during 2011-12': India pacer recalls advice from veteran spinner that he has been following | Cricket - Hindustan Times

”ഞാന്‍ ക്യാപ്റ്റനോട് ചോദിച്ചു പക്ഷെ എനിക്ക് ഉത്തരം കിട്ടിയില്ല. പിന്നെ എനിക്ക് മനസിലായി ചോദിച്ചിട്ട് കാര്യമില്ലെന്ന്. എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ കൈകാര്യം ചെയ്യുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് ഞാന്‍ ചോദിക്കുന്നത് നിര്‍ത്തി. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ലേ എനിക്ക് നോക്കാന്‍ പറ്റുകയുള്ളു.”

(ഇന്ത്യ ടീവിയില്‍ കൊടുത്ത അഭിമുഖത്തില്‍ നിന്ന്)

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍