ആമിര്‍ സാക്ഷി; ക്രിക്കറ്റിനെ 'വഞ്ചിച്ച്' അക്മല്‍?

പ്രഥമ ടി10 ലീഗിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടി10 സെമിയില്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ അനായാസ ക്യാച്ച് അവിശ്വസനീയമായി വിട്ടുകളയുന്ന ദൃശ്യമാണ് ടൂര്‍ണമെന്റ് ഒത്തുകളിയാണോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയം പരത്തുന്നത്.

മത്സരത്തില്‍ മറാത്ത അറേബ്യന്‍സും കേരള കിംഗ്‌സും തമ്മിലുളള മത്സരത്തിലാണ് വിവാദ രംഗങ്ങള്‍ ഉണ്ടായത്. മറാത്ത അറേബ്യന്‍സിനായി കീപ്പിങ് ചെയ്യുകയായിരുന്നു അക്മല്‍. പാക് പേസര്‍ മുഹമ്മദ് ആമിറിന്റെ മനോഹരമായ ഒരു ഇന്‍ സ്വിങര്‍ കേരള കിങ്‌സ് ബാറ്റ്‌സ്മാന്‍ പോള്‍ സ്റ്റിര്‍ലിങിന്റെ പന്തില്‍ മുട്ടി പറന്നു.

പന്തിനായി കൈനീട്ടിയ അക്മല്‍ പന്ത് അടുത്തെത്താറായപ്പോള്‍ പെട്ടെന്ന് പിന്‍വലിക്കുകയായിരുന്നു. ഈ പ്രവൃത്തി അമീറിനെയുള്‍പ്പെടെ തികച്ചും അത്ഭുതപ്പെടുത്തി. പന്ത് ബൌണ്ടറി ലൈനിലേക്ക് പാഞ്ഞ ശേഷം അക്മല്‍ അമീറിന് അടുത്തെത്തി വിശദീകരണം നല്‍കിയെങ്കിലും അത് വിശ്വസിക്കാനാകാത്ത ഭാവത്തിലായിരുന്നു അമീര്‍ അപ്പോഴും. ആ കാഴ്ച്ച കാണാം

https://www.youtube.com/watch?time_continue=35&v=kd_Zat4LNAA

Read more

നേരത്തെ പ്രഥമ ടി10 ലീഗില്‍ ആദ്യ കിരീടം കേരള കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഐറിഷ് വംശജന ഓയിന്‍ മോര്‍ഗനും പോള്‍ സ്റ്റിര്‍ലിംഗും വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞപ്പോള്‍ ലൂക്ക് റോഞ്ചിയുടെ ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയ പഞ്ചാബി ലെജന്‍ഡ്‌സ് ടോട്ടലിനെ അനായാസം മറികടക്കുകയായിരുന്നു കേരള കിംഗ്‌സ്.