ദ്രാവിഡ് എന്ന പാരമ്പര്യവാദിയുടെ കീഴില്‍ ഇന്ത്യ എന്തെങ്കിലും നേട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്

ഗോവര്‍ദ്ധന്‍ ജി.

മികച്ച ഒരു ടെസ്റ്റ് പ്ലെയര്‍ എന്നതിലപ്പുറം രാഹുല്‍ ദ്രാവിഡ് ഒരിക്കലും ഒരു നല്ല തന്ത്രജ്ഞന്‍ ആയിരുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ അത് കണ്ടതാണ്. അന്നത്തെ ടീമിലെ കുഴച്ചുമറിച്ചിലുകള്‍ (ബാറ്റിംഗ് ഓഡര്‍ സഹിതം) ഗ്രെഗ് ചാപ്പലിന്റെ നിഴലില്‍ ഒതുങ്ങി പോയതാണ്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കാണുന്നതും അതിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കേണ്ടിവരും. തങ്ങള്‍ക്ക് വേണ്ട ടീമിനെ പിടിച്ചുവാങ്ങിയിരുന്ന ഗാംഗുലിയൊ, ധോണിയോ, കോഹ്ലിയോ അല്ല രോഹിത് ശര്‍മ എന്ന compromising ക്യാപ്റ്റന്‍. (കോഹ്ലി അതിനു വഴങ്ങാതെ വന്നപ്പോളാണ് പടിക്ക് പുറത്തായതും.)

ദ്രാവിഡ് എന്ന പാരമ്പര്യവാദി ക്രിക്കറ്റ് പരിശീലകന്റെ കീഴില്‍ ഇന്ത്യന്‍ ടീം ഈ ഫോര്‍മാറ്റില്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7