അവന്റെ അഭാവമാണ് അവരെ തകർത്തത്, സൂപ്പർ താരത്തെ കുറിച്ച് രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ 2022) ദീപക് ചഹറിന്റെ പരിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) സാധ്യതകളെ ഇല്ലാതാക്കിയതായി മുൻ ടീം ഇന്ത്യ ഹെഡ് കോച്ച് രവി ശാസ്ത്രി പറഞ്ഞു . വലംകൈയ്യൻ ഫാസ്റ്റ് ബൗളർ ഉണ്ടായിരുന്നെങ്കിൽ ടൂർണമെന്റിൽ കാര്യമായ സ്വാധീനം ചെലുത്താനാകുമായിരുന്നു എന്നും ചെന്നായയുടെ വിധി തന്നെ മറ്റൊന്ന് ആകുമായിരുന്നു എന്നും ശാസ്ത്രി വെളിപ്പെടുത്തി.

ന്യൂ ബോളിൽ വിക്കറ്റ് വീഴ്ത്താനുള്ള താരത്തിന്റെ കഴിവ് കഴിഞ്ഞ സീസണുകളിൽ നാം കണ്ടതാണ്. അതാണ് ഈ സീസണിൽ ചെന്നൈക്ക് നഷ്ടമായത്. ബൗളറുമാർ ഒരുപാട് നേട്ടമുണ്ടാക്കിയ ഈ സീസണിൽ ചഹർ ധാരാളം വിക്കറ്റ് നെടുമായിരുന്നു എന്നും ഓർമിപ്പിച്ചു.

“സിഎസ്‌കെയുടെ ഏറ്റവും വലിയ പ്രശ്‌നം ദീപക് ചാഹറിന്റെ അഭാവമായിരുന്നു. ചെന്നൈക്ക് ഒന്നോ രണ്ടോ വിക്കറ്റുകൾ ആദ്യമേ തന്നെ നൽകാൻ കഴിയുന്ന തരത്തിലുള്ള പേസറാണ് അദ്ദേഹം. തീർച്ചയായും അവർക്ക് അത് നഷ്ടമായി. പിച്ചുകളുടെ സാഹചര്യം കണക്കിലെടുത്ത് ഈ സീസണിൽ അദ്ദേഹം ഒരുപാട് വിക്കറ്റുകൾ വീഴ്ത്തുമായിരുന്നു. ദീപക്കിനെ പോലെ ഒരു താരത്തിന്റെ ശൈലിക്ക് പറ്റിയ സാഹചര്യമായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്.”

“അടുത്ത സീസണിൽ എംഎസ് ധോണിയാണ് ക്യാപ്റ്റനെങ്കിൽ, മുകേഷ് ചൗധരി, സിമർജീത് സിംഗ്, മഹേഷ് തീക്ഷണ തുടങ്ങിയ യുവതാരങ്ങളെ അയാൾ വാർത്തെടുക്കും. അതവർക്ക് വലിയ ഗുണമാകും. എന്നിരുന്നാലും. അടുത്ത ട്രാസ്‌ഫെർ വിൻഡോയിൽ ചെന്നൈ ഒരു മധ്യനിര ബാറ്സ്മാൻ, ഒരു ഫാസ്റ്റ് ബൗളർ എന്നിവർക്കായി ശ്രമിക്കണം.