'മറ്റൊരു ധോണിയാവണം', സഞ്ജുവിന് രക്ഷപ്പെടാന്‍ അതേ വഴിയുള്ളൂവെന്ന് ചോപ്ര

ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറെടുക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു നിര്‍ണായക ഉപദേശവുമായി മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. മറ്റൊരു ധോണിയായാല്‍ മാത്രമേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് ചോപ്ര പറഞ്ഞു.

“ലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമോയെന്ന് എനിക്കറിയില്ല. തന്റെ ശൈലിയില്‍ മാറ്റം വരുത്താന്‍ പോവില്ലെന്നാണ് സഞ്ജു വ്യക്തമായി പറഞ്ഞത്. ശ്രദ്ധയുടെയും അശ്രദ്ധയുടെയും ഇടയില്‍ ഒരു രേഖയുണ്ട്. ശ്രദ്ധയോടയിരിക്കുകയെന്നാല്‍ എംംഎസ് ധോണിയാവുകയാണ്.”

“മറ്റു താരങ്ങള്‍ അശ്രദ്ധയോടെ കളിക്കുന്നത് നമ്മള്‍ പല തവണ കണ്ടിട്ടുള്ളതാണ്. ധോണിയെ കണ്ടു പഠിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. ശ്രദ്ധയോടെ സാഹചര്യത്തിന് അനുസരിച്ച് കളിക്കുകയെന്ന ശൈലിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത്.ക്രിക്കറ്റില്‍ എല്ലായ്പ്പോഴും ഒരേ ശൈലിയില്‍ ഒരു താരത്തിനു കളിക്കാനാവില്ല.”

Read more

“ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ മറ്റെല്ലാം മാറ്റിനിര്‍ത്തി സാഹര്യത്തിനു അനുസരിച്ച് സഞ്ജു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിച്ച് എന്താണ് ആവശ്യപ്പെടുന്നതെന്നു അറിയേണ്ടതുണ്ട്. സ്‌കോര്‍ബോര്‍ഡ് എന്താണ് ആവശ്യപ്പെടുന്നതെന്നും മനസ്സിലാക്കണം. അതിനു അനുസരിച്ചുള്ള ശൈലിയാവണം സഞ്ജു സ്വീകരിക്കേണ്ടത്” ചോപ്ര പറഞ്ഞു.