സര്‍പ്രൈസായി മൂന്ന് ഓള്‍ റൗണ്ടര്‍മാര്‍, ടീം ഇന്ത്യ ഇങ്ങനെ

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ഇറങ്ങുക യുവനിരയുമായി. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോക കപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ധര്‍മ്മശാലയില്‍ നടക്കേണ്ട ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഈ മത്സരത്തിന് പ്രാധാന്യമേറിയിട്ടുണ്ട്.

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ പതിവ് പോലെ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി എന്നിവരായിരിക്കും. യുവതാരങ്ങളാ. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സ്ഥിരതയില്ലാതെ കളിക്കുന്ന പന്തിന് നിര്‍ണായകമാണ് ഈ പരമ്പര.

കൂടാതെ മൂന്ന് ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ടാകും. പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം രവീന്ദ്ര ജഡേജയും ടീമിലെത്തും. ഏകദിന ലോക കപ്പിന് ശേഷം ആദ്യമായിട്ടാണ് പാണ്ഡ്യ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത് എന്ന പ്രത്യേകതയുണ്ട്്.

വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സ്പിന്നര്‍മാര്‍ ടീമിലുണ്ടെങ്കിലും അവരെ പരിഗണിക്കില്ല. സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20യ്ക്ക് ഇറങ്ങുക. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജസ്പ്രീത് ഭുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു.

ഇന്ത്യയുടെ സാദ്ധ്യതാ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.