‘അജയ് ഭായ് നമസ്‌കാരം, സുഖമാണല്ലോ അല്ലെ’? വൈറലായി ജഡേജ- സഞ്ജു സംഭാഷണം

ഹാര്ദിക്ക് പാണ്ട്യ ടോസ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ആദ്യം, പ്ലെയിങ് ഇളവായിലെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഋതുരാജിന് പകരം സഞ്ജു എന്ന് പറഞ്ഞതും സ്റ്റേഡിയത്തിലെ ശബ്‍ദം കേട്ട് ഹാർദിക് ഞെട്ടി, അത് ഇന്ത്യക്ക് ടോസ് കിട്ടിയത് കൊണ്ടല്ല സഞ്ജു കളിക്കുന്നത് കൊണ്ടാണെന്ന് താരത്തിന് മനസിലായി. അത്ര ഏറെ മലയാളികൾ ആഗ്രഹിച്ചിരുന്നു അയാൾക്ക് ഒരു അവസരം കിട്ടാൻ.

ബാഹുബലി സിനിമയിലെ ആവേശമായിരുന്നു ആ രംഗം. ആ പേര് വിളിച്ചപ്പോൾ മുഴങ്ങിയ ആവേശം അത്ര വലുതായിരുന്നു. അയർലൻഡ് മണ്ണിൽ ഒരു മലയാളി യഥാർത്ഥ മാസ് കാണിച്ചു എന്നുതന്നെ പറയാം. എന്തായാലും ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 കൂട്ടുകെട്ടും തന്റെ ഏറ്റവും ഉയർന്ന വ്യക്തികത സ്കോറും ഉൾപ്പടെ ഒരുപിടി സന്തോഷങ്ങളുമായിട്ടാണ് താരം മടങ്ങിയത്.

സ്റ്റേഡിയത്തിലെ ആവേശം പോലെ തന്നെ മറ്റൊരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. മത്സരശേഷം ഇന്ത്യയുടെ മുൻ താരമായിരുന്ന രാജ്യ ജഡേജ സഞ്ജുവിനോട് സംസാരിച്ചത് മലയാളത്തിൽ ആയിരുന്നു.

അജയ് ജഡേജ- സഞ്ജു ഇത് കേരളത്തിൽ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് ഞാൻ, പക്ഷെ സെഞ്ച്വറി നേടാതെ പോയതിൽ അൽപം വിഷമമുണ്ട്

സഞ്ജു- എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ

ഇരുവരുടെയും മലയാളം സംഭാഷണം ആരാധകർ ഏറ്റെടുത്തു. ആലപ്പുഴയിൽ അമ്മവീടുള്ള അജയ് ജഡേജ കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ്.