അയാൾ ഡ്രസിംഗ് റൂമിൽ ആക്രോശിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു, സഹതാരത്തെ കുറിച്ച് പന്ത്

2020-21 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം, ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നായിരുന്നു ഇതെന്ന് നിസംശയം പറയാം.. അഡ്‌ലെയ്‌ഡിൽ 36-ഓൾ ഔട്ട് എന്ന വലിയ നാണക്കേടിൽ നിന്ന ഇന്ത്യ മെൽബണിൽ വിജയിച്ച് തിരിച്ചുവരവ് നടത്തി. പിന്നാലെ സിഡ്‌നിയിൽ സമനില വഴങ്ങിയ ടീം ബ്രിസ്‌ബേനിൽ ചരിത്ര വിജയം നേടി പരമ്പര നേടി.

കോഹ്ലി ആദ്യ ടെസ്റ്റ് കഴിഞ്ഞ് മടങ്ങി പോയിട്ടും, പ്രമുഖ താരങ്ങൾ പലരും പരിക്കുമൂലം കളിക്കാതിരുന്നിട്ടും ഇന്ത്യ പരമ്പര വിജയിച്ചു. തോൽക്കാൻ തയ്യാറല്ലാത്ത അജിൻക്യ രഹാനെ എന്ന നായകന്റെ കീഴിൽ ഒരുകൂട്ടം യുവതാരങ്ങൾ നടപ്പാക്കിയ തന്ത്രങ്ങളുടെ കൂടെ വിജയമായി ഇത്.

ആവേശം മുഴുവൻ അടങ്ങിയ അവസാന മത്സരത്തിൽ രോഹിത് ശർമ്മ നേരത്തെ പുറത്തായതിന് ശേഷം ചേതേശ്വര് പൂജാരയുമായി (56) 146 പന്തിൽ 91 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ വിജയം ഉറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റൺസ് അകലെ വീണെങ്കിലും യുവതാരത്തിന്റെ പ്രകടനം അത്രക്ക് മികച്ചതായിരുന്നു.

തന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഗിൽ തന്നോട് എത്രമാത്രം രോഷാകുലനായിരുന്നുവെന്ന് ഋഷഭ് പന്ത് പറയുന്നു . “ഞങ്ങൾക്ക് മത്സരം ജയിക്കണമെന്നും അത് സമനിലയിൽ അവസാനിക്കാതെ ജയിക്കണമെന്നും ഗില്ലും ഞാനും ചർച്ച ചെയ്തിരുന്നു,” പന്ത് മെയിൻ താ ഡം എന്ന ഡോക്യു സീരീസിൽ പന്ത് പറഞ്ഞു.

അദ്ദേഹം തുടർന്നു, “ഗിൽ പുൾ ഷോട്ട്, കട്ട് ഷോട്ട് എല്ലാം നന്നായി കളിക്കുന്നുണ്ടായിരുന്നു . ജയിക്കണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സിൽ. ഗിൽ പുറത്തായപ്പോൾ, മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹം ഒരുപാട് ദേഷ്യപ്പെടുകയും ആക്രോശിക്കുകയും ചെയ്തു, അവൻ ‘ഞാൻ എന്താണ് ചെയ്തത്?’, സ്വയം ശപിച്ചു.

പന്ത് ഗില്ലിനോട് പറഞ്ഞു- “നീ നിന്റെ ഭാഗം നന്നായി ചെയ്തു, ബാക്കി ഞങ്ങൾ നോക്കിക്കോളാം.” എന്തായാലും മത്സരത്തിൽ പന്ത് തന്നെ ഇന്ത്യയെ വിജയവര കടത്തി.