അയാള്‍ 80,90,100 റണ്‍സ് എടുക്കും വരെ കോള്‍ഡ് സ്‌റ്റോറേജില്‍ വെയ്ക്കണം ; ഇന്ത്യന്‍ താരത്തിന്റെ ഷോട്ടിനെ കുറിച്ച് ഗവാസ്‌ക്കര്‍

വ്യക്തിഗത സ്‌കോര്‍ അര്‍ദ്ധശതകത്തിലും 80 കളിലും 90 കളിലും സെഞ്ച്വറികളിലേക്കും എത്തുന്നത് വരെ ഇന്ത്യന്‍ നായകന്റെ പുള്‍ ഷോട്ട്് എടുത്ത് കോള്‍ഡ് സ്‌റ്റോറേജില്‍ വെയ്ക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസതാരം സുനില്‍ ഗവാസ്‌ക്കര്‍. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ ഈ ഷോട്ട് കളിച്ച പുറത്താകുന്നത് പതിവായ സാഹചര്യത്തിലാണ് സുനില്‍ ഗവാസ്‌ക്കറിന്റെ ഉപദേശം. ഈ ഷോട്ടിലുള്ള വിജയത്തിന്റെ ശരാശരി നോക്കിവേണം ഇക്കാര്യം രോഹിത് ശര്‍മ്മ ചെയ്യാനെന്നും പറഞ്ഞു.

ചിന്തിക്കുമ്പോള്‍ ഈ ഷോട്ട് ഗുണകരമാകുന്ന കാര്യത്തില്‍ തനിക്ക് അനുകൂലമായിട്ടുള്ള ശതമാനമാണ് കൂടുതലെങ്കില്‍ അതു കളിക്കുന്നതുമായി മുമ്പോട്ട് പോകാം. എന്നാല്‍ ശതമാനം അനുകൂലമല്ലാത്ത രീതിയിലാണ് എങ്കില്‍ അതെടുത്ത് കോള്‍ഡ് സ്‌റ്റോറേജില്‍ വെയ്ക്കുന്നതാണ് നല്ലതെന്നും സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ നായകന് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ടാണ് പുള്‍ഷോട്ട്. എന്നാല്‍ അടുത്ത കാലത്ത് ഈ ഷോട്ട് ഗുണം ഉണ്ടാക്കുന്നതിനേക്കാള്‍ താരത്തിന് ദോഷമായി മാറുകയാണ്.

താരത്തിന്റെ ഈ ദൗര്‍ബല്യം ടെസ്റ്റില്‍ ബൗളര്‍മാര്‍ മുതലാക്കുകയും ഷോര്‍ട്‌ബോളില്‍ പുറത്താക്കുകയും ചെയ്യുന്നത് പതിവായി മാറുന്നുണ്ട്. മൊഹാലിയിലെ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ലാഹിരു കുമാര രോഹിതിനെ 29 റണ്‍സിന് പുറത്താക്കുമ്പോള്‍ കളി ഒരു മണിക്കൂര്‍ പോലും പിന്നിട്ടിരുന്നില്ല. ഇത്തരം ഷോട്ടുകള്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ കൂടുതലായി കളിക്കുന്നത് രോഹിത് നിര്‍ത്തണമെന്നാണ് സുനില്‍ഗവാസ്‌ക്കര്‍ പറയുന്നത്. ഈ ഷോട്ട് കളിക്കാന്‍ പോകും മുമ്പ് രോഹിത് രണ്ടു തവണ ചിന്തിക്കണമെന്നും പറയുന്നു.