അയാൾ മുപ്പത്തിയേഴിലും, ഇരുപത്തിയൊന്നിന്റെ ചടുലതയോടെ ക്രീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു

ജയറാം ഗോപിനാഥ്

വല്ലാഞ്ചേരി മനയിലെ സൂഫി ആർക്കോ കായകൽപ്പം ചെയ്തിരിന്നു. വൈദ്യനോ വിധേയനോ അണുവിട തെറ്റിയാൽ മരണമുറപ്പുള്ള കായകൽപ്പം. നേരാവണ്ണം കായകൽപ്പം ചെയ്താൽ, നഷ്ടപ്പെട്ടു പോയ റിഫ്ളക്സുകൾ തിരികെ വരും.

ഐ – ഹാൻഡ് കോർഡിനേഷൻ പൂർവാധികം പ്രഭാവത്തോടെ പ്രവർത്തനോന്മുഖമാകും. പേശികൾ സുദൃഡമായിതീർന്ന്, മൈതാനത്തിന്റെ ഏത് മൂലയിലേക്കും എന്ത് തരം ഷോട്ടുമുതിർക്കതക്കവിധം മെയ് വഴക്കമുണ്ടാവും. സൂഫിയുടെ കായകൽപ്പത്തിന് വിധേയനായ സുകൃതം ചെയ്തയാ പുണ്യത്മാവിനി അയാൾ ആയിരുന്നോ?

അസാധ്യങ്ങളെ സാധ്യമാക്കി. അതിശയോക്തികളെ ആഭരണമാക്കി. മുപ്പത്തിയേഴിലും, ഇരുപത്തിയൊന്നിന്റെ ചടുലതയോടെ ക്രീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ആ അയാൾ, ദിനേശ് കാർത്തിക്.

Read more

IPL രാവുകൾ ഇന്ത്യൻ ജഴ്സിയിലും ആവർത്തിക്കപെടട്ടെ. നിദാസ് ഫൈനലിൽ റൂബലിനും സർക്കാറിനും നൽകിയത് പോലെ, കുട്ടി ക്രിക്കറ്റിലെ ഡെത്ത് ബൌളിംഗ് സ്പെഷ്യലിസ്റ്റുകൾക്കെല്ലാം ഡെത്ത് വാറന്റ് ഇഷ്യൂ ചെയ്യുന്ന”DEATH KING (DK)” യായി നീ വാഴ്ക. പിറന്തനാൾ വാഴ്തുക്കൾ DK