അവന്‍ ഇനി തിരിച്ചുവരാന്‍ പ്രയാസപ്പെടും, സീനിയര്‍ താരത്തിന്റെ ഭാവി പറഞ്ഞ് സഹീര്‍

മധ്യനിരയിലെ സീനിയര്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ പ്രയാസപ്പെടുമെന്ന് പേസ് ബോളിംഗ് ഇതിഹാസം സഹീര്‍ ഖാന്‍. ഇന്ത്യ ടീമിലെ താരബാഹുല്യവും പ്രതിഭാസമ്പത്തും രഹാനെയുടെ തിരിച്ചുവരവിന് പ്രതിബന്ധം തീര്‍ക്കുമെന്നും സഹീര്‍ പറഞ്ഞു. പരിക്ക് മൂലം മുംബൈ ടെസ്റ്റില്‍ നിന്ന് രഹാനെയെ ഒഴിവാക്കിയിരുന്നു.

നിങ്ങള്‍ വീണ്ടും കായിക ക്ഷമത തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിനെ അതിന്റെ വഴിക്കുവിടൂ. ടീമില്‍ നിന്ന് പുറത്താക്കപ്പെടുന്നതുപോലെയല്ല ഫിറ്റ്‌നസ് ഇല്ലാതെ ടീമിന് വെളിയില്‍ നില്‍ക്കുന്നത്. പക്ഷേ, ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസകരമാണ്- സഹീര്‍ പറഞ്ഞു.

Read more

ഇന്ത്യന്‍ ടീമിലെ താരസമ്പത്ത് നോക്കണം. ഇന്ത്യയിലെ പ്രതിഭാസമ്പത്ത് കണക്കിലെടുക്കണം. ആഭ്യന്തര താരങ്ങള്‍പോലും ടീമില്‍ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായവര്‍ക്ക് സ്ഥിരത പുലര്‍ത്തണമെന്ന് അറിയാം. എന്നാല്‍ മാത്രമേ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കൂവെന്ന് അവര്‍ക്ക് ബോധ്യമുണ്ടെന്നും സഹീര്‍ പറഞ്ഞു.