പന്തിൽ നിന്ന് ടീം മാനേജ്‌മെന്റ് ഉദ്ദേശിക്കുന്ന അഞ്ചോ പത്തോ റൺസ് നേടുമെന്ന് അവൻ ഉറപ്പ് തരും, അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് സോഷ്യൽ മീഡിയ; അവൻ ആണെങ്കിൽ അങ്ങനെ ഒരു ഗുണം കൂടിയുണ്ട്

അടുത്ത ജന്മത്തിൽ സഞ്ജു സാംസൺ ജനിക്കുമെങ്കിൽ അയാൾ ഒരു ഋഷഭ് പന്തയി ജനിക്കണം, കാരണം സ്ഥിരമായി സ്ഥാനം കിട്ടണമെങ്കിൽ ആ പേര് അത്യാവശ്യമാണ്. പന്ത് ഓരോ പ്രാവശ്യവും ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തി മടങ്ങുമ്പോൾ സഞ്ജു ആരാധകർ സ്ഥിരമായി പറയുന്നതാണ് ഇത്.

ടി20 പരമ്പരയിൽ നിന്ന് വിഭിന്നമായി ഇന്ത്യ സഞ്ജുവിനെയും പന്തിനേയും കളിപ്പിച്ചപ്പോൾ നാാലം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പന്ത് 23 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെതിരെയും ക്യാപ്റ്റന്‍ ധവാനെതിരെയും രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

എന്തിനാണ് ഈ ദുരന്തത്തെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതെന്നും ടീമിന് ഒരു ഉപകാരവും ഇല്ലാത്ത താരത്തെ വീണ്ടും വീണ്ടും അവസരം നൽകുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും ആരാധകർ ചോദിക്കുന്നു.

പന്തിന് പകരം ദീപ് ഹൂഡയെയോ ദീപക് ചാഹറിനെയോ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഒരു ബൗളറെ കൂടി കിട്ടുമായിരുന്നു. അഞ്ച് ബൗളര്‍മാരുമായി മാത്രം മത്സരത്തിറങ്ങുന്നത് റിസ്കാണെന്നും റിഷഭ് പന്ത് എടുക്കുന്ന റണ്ണൊക്കെ ദീപക് ചാഹറും നേടുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഇത്ര മോശം ഫോമിലില്ല പന്തിന് ഇനി അവസരം നൽകിയാൽ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല ട്രോൾ വാങ്ങിച്ച് കൂട്ടും എന്ന് മാത്രമേ ഗുണം ഉണ്ടായിരിക്കു.