നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിന്റെ സുരക്ഷിതത്വത്തില്‍ പോയി കാഴ്ച കണ്ടു നില്‍ക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു!

സനല്‍ കുമാര്‍ പത്മനാഭന്‍

57 പന്തില്‍ സെഞ്ച്വറി അടിച്ചു കൊണ്ട് ഉജ്വലഫോമില്‍ ബട്‌ലര്‍ ക്രീസില്‍ നില്കുമ്പോളാണ് ദേവദത് പടിക്കല്‍ പുറത്താകുകയും പകരക്കാരനായി അടുത്ത ബാറ്റ്‌സ്മാന്‍ ക്രീസിലേക്കു വരുന്നത് ….
ബട്‌ലര്ക്കു സിംഗിള്‍ ഇട്ടു കൊടുത്തു അങ്ങേരെകൊണ്ട് മാക്‌സിമം സ്ട്രൈക് ചെയ്യിക്കുക എന്ന പ്രാധമിക ചുമതലയെ പുതിയതായി വന്ന ആ ബാറ്റെര്‍ക്കുള്ളു…..

പക്ഷെ ചുമ്മാ സിംഗിള്‍ എടുത്തു നോണ്‍ സ്ട്രൈക്കിങ് എന്‍ഡിന്റെ സുരക്ഷിതത്വത്തില്‍ പോയി കാഴ്ച കണ്ടു നില്‍ക്കാതെ തനിക്കു നേരെ വന്ന പന്തുകളെ നിലം തൊടാതെ പറത്തി വിടാനായിരുന്നു പുതിയ വന്ന ആ ബാറ്‌സ്മാനു ഇഷ്ടം….. അതെ ക്രീസിലേക്കു ഇറങ്ങി വന്ന ആ ബാറ്റര്‍ ഒരു മലയാളി ആയിരുന്നു… അയാള്‍ മലയാളികളുടെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായിരുന്നു…… സഞ്ജു സാംസണ്‍…

പന്തെറിയാന്‍ വരുന്ന ബൗളറുടെ മുഖത്ത് ഒരല്പം പോലും ചിരിയോ , തെളിച്ചമോ ഇല്ലെങ്കില്‍ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റസ്മാനോട് ‘ അളിയാ അവനു ഭയങ്കര ജാടയാ ഞാന്‍ അവനെ അടിക്കാന്‍ പോകുകയാ ‘ എന്നും പറഞ്ഞു സിക്‌സറിന് ശിക്ഷിച്ച പാരമ്പര്യമുള്ള ആ തിരുവനന്തപുരം കാരന്റെ മുന്നില്‍ മുഖം നിറയെ കട്ട കലിപ്പുമായി ഖലീല്‍ അഹമ്മദ് വരുകയാണ്! രണ്ട് പടുകൂറ്റന്‍ സിക്സറും രണ്ട് ബൗണ്ടറിയും അടക്കം 21 റണ്‍സ് നല്‍കികൊണ്ടായിരുന്നു അയാള്‍ക്കുള്ള സ്വീകരണം.

തന്റെ ക്യാപ്റ്റന്‍ ഇങ്ങനെ കത്തിക്കയറുന്നതു കണ്ടു അഭിനന്ദിക്കാന്‍ ഓടിയെത്തിയ ജോസ് ബട്‌ലറിനോട് അയാള്‍ ഒരു പക്ഷെ ഇങ്ങനെ പറഞ്ഞിരിക്കാം ‘ എന്റെ ജോസേട്ടാ , ഇമ്മാതിരി കലിപ്പ് സീന്‍ ഒക്കെ ഇങ്ങോട്ട് ഇറക്കുന്നതിനു മുന്‍പ് ഇവന്‍ ഒന്ന് തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ പോയി ഈ ചൂടന്‍ സഞ്ജു ആരാണെന്നു ആരോടെങ്കിലും ഒന്ന് തിരക്കണമായിരുന്നു … ‘ എന്തൊരു ഇന്നിംഗ്‌സ് ആയിരുന്നു മച്ചാനെ ഇത് 46* ( 19)..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍