അവൻ എൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു, മുംബൈ രാജസ്ഥാൻ മത്സരത്തിലെ വഴിത്തിരിവിനെ കുറിച്ച് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) ശനിയാഴ്ച രാത്രി നടന്ന ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ (എംഐ) റൺ ചേസിനിടെ മിന്നുന്ന ഫോമിൽ കളിച്ച സൂര്യകുമാർ യാദവിനെ അഭിനന്ദിക്ക്‌ രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. തുടർച്ചയായി 8 മത്സരങ്ങൾ തോറ്റ മുംബൈയെ രക്ഷിച്ചത് സൂര്യകുമാർ, തിലക് വർമ്മ എന്നിവരുടെ കൂട്ടുകെട്ടാണ്.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, ഇഷാൻ കിഷൻ പുറത്തായശേഷം മുംബൈ തകരുമെന്നാണ് ഞാൻ ഓർത്തതെന്നും എന്നാൽ സൂര്യ തന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്നും ആകാശ് പറഞ്ഞു.

“ഇഷാൻ കിഷന്റെ കുറെ നാളുകൾക്ക് ശേഷമാണ് ശബ്‌ദിക്കുന്നത് , അവൻ നേടിയ 26 റൺസ് കാണിക്കുന്നതാണ് അവന്റെ ശൈലി. ഫോമിൽ അല്ലാത്ത ആളുകൾ തിരിച്ചെത്തിയ ദിവസം കൂടിയാണ് ഇന്ന്. രോഹിത് ശർമ്മയും റൺ ചെയ്യുമെന്ന് എനിക്ക് തോന്നി, പക്ഷേ അവൻ പുറത്തായി,അവനെ അശ്വിൻ കുടുക്കി എന്നുപറയാം.

“എന്നാൽ സൂര്യകുമാർ യാദവും തിലക് വർമ്മയും കാര്യങ്ങൾ നന്നായി ചെയ്തു. സൂര്യ ബാറ്റിംഗിൽ തിളങ്ങുമ്പോൾ എല്ലാവരെയുംഅവൻ അമ്പരപ്പിക്കുന്നു, അവൻ എന്റെ പ്രിയപ്പെട്ട കളിക്കാരനാണ്. സ്പിന്നിനെതിരെ വളരെ നന്നായി ബാറ്റ് ചെയ്തു, കളി നന്നായി കൈകാര്യം ചെയ്തു.”

എട്ട് മത്സരങ്ങള്‍ തുടർച്ചയായി പരാജയപ്പെട്ട മുംബൈ രാജസ്ഥാൻ റോയൽസിനെതിരെ അഞ്ച് വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കി നില്‍ക്കെ വിജയ റൺസ് കുറിച്ചു.