ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി പിന്നീട് ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി വന്ന് മികച്ച പ്രകടനം നടക്കുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ ഒരുവിധത്തിലും അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ക്രിക്കറ്റിനെക്കുറിച്ചുള്ള ഹാര്‍ദ്ദിക്കിന്റെ അറിവും മനോഭാവവും തനിക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് അതെന്ന് ശാസ്ത്രി പറഞ്ഞു.
‘ഇത്തവണ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഹര്‍ദ്ദിക് പാണ്ഡ്യയാണ്. കാരണം ഇതിന് മുമ്പ് ക്യാപ്റ്റനായി അവനെ കണ്ടിട്ടില്ല. അവന്‍ മത്സരത്തെ മനസിലാക്കുന്നത് മികച്ച നിലയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിനെ ഇതിനോടകം നയിച്ചിട്ടുണ്ട്. അനുഭവസമ്പത്തുള്ള രാഹുല്‍ ഭേദപ്പെട്ട രീതിയില്‍ തന്റെ ജോലി ചെയ്യുന്നു.’
‘ഹര്‍ദ്ദിക് പാണ്ഡ്യ ഇത്തവണ പലരേയും അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ അവന്‍ എന്നെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം അവന്റെ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും മനോഭാവവും എനിക്ക് നന്നായി അറിയാം. കൃത്യമായി കാര്യങ്ങള്‍ മനസിലാക്കിയാണ് അവന്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനും ഹര്‍ദ്ദിക്കിന് അധികം സമയം വേണ്ടി വന്നില്ല. അവന്റെ നിലവിലെ പ്രകടനം വാക്കുകള്‍കൊണ്ട് പറയാവുന്നതിലും മികച്ചതാണ്’ ശാസ്ത്രി പറഞ്ഞു.
പരിക്ക് ഫോമിനെയും ബാധിച്ചു തുടങ്ങിയതോടെയാണ് ഹാര്‍ദ്ദിക് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകുന്നത്. 2021ലെ ടി20 ലോക കപ്പിന് ശേഷമായിരുന്നു ഇത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ചിരിക്കുകയാണ് താരം. വരുന്ന ടി20 ലോക കപ്പില്‍ ഹാര്‍ദ്ദിക് ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.