ഇന്ത്യയുടെ രത്‌നമാണ് അയാള്‍, പേസറെ പുകഴ്ത്തി ഡൊമിനിക് കോര്‍ക്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര അവിചാരിതമായ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതിന്റെ നിരാശയിലാണ് ഇന്ത്യ. എന്നാല്‍ പരമ്പരയില്‍ 2-1ന്റെ മേല്‍ക്കൈ നേടാന്‍ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും സാധിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ശ്രദ്ധേമായ പ്രകടനവും പുറത്തെടുത്തു. മികച്ചു നിന്നവരുടെ കൂട്ടത്തിലുള്ള പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഡൊമിനിക് കോര്‍ക്ക്.

പേസും ഒപ്പം ലൈനിലെയും ലെങ്തിലെയും നിയന്ത്രണവുമാണ് ബുംറ ഇന്ത്യക്ക് സമ്മാനിക്കുന്നതക്. ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ബുംറയെപോലൊരു താരം സ്വപ്‌നമാണ്. ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ എറിയാന്‍ ബുംറ ആഗ്രഹിക്കുന്നു. അയാളൊരു രത്‌നമാണ്. എല്ല കാലത്തും ടീമില്‍ ഉള്‍പ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്ന വൈഢൂര്യം- മുന്‍ പേസര്‍ കൂടിയായ കോര്‍ക്ക് പറഞ്ഞു.

Read more

ജോ റൂട്ടിനെതിരെ ബുംറ പന്തെറിഞ്ഞത് നോക്കൂ. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് റൂട്ട്. എന്നിട്ടും ബുംറയുടെ യോര്‍ക്കറുകള്‍ക്കും റിവേഴ്‌സ് സ്വിംഗിനും മുന്നില്‍ റൂട്ട് വലഞ്ഞു. ഒരു ക്യാപ്റ്റന്‍ പേസറില്‍ നിന്ന് നിയന്ത്രണമുള്ള പന്തേറ് ആഗ്രഹിക്കും. വിക്കറ്റിനായി ശ്രമിക്കുന്നതിനൊപ്പം പേസര്‍ ലൈനിലെയും ലെങ്തിലെയും നിയന്ത്രണവും കാത്തുസൂക്ഷിക്കണം. എന്നാല്‍ മാത്രമേ എതിര്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോര്‍ക്ക് പറഞ്ഞു.