അയാള്‍ ഒരു ടീംമെന്‍ ആണ്, വന്നത് കൊല്‍ക്കത്തയെ കപ്പടിപ്പിക്കാന്‍ ; അല്ലാതെ ആരോടെങ്കിലും എന്തെങ്കിലും തെളിയിക്കാനല്ല

ഇന്ത്യയുടെ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ അജിങ്ക്യാരഹാനേ ഒരു ടീം മെന്‍ ആണെന്നും അദ്ദേഹം വന്നത് കൊല്‍ക്കത്തയെ കപ്പടിപ്പിക്കാനാണെന്നും കെകെആറിന്റെ സഹപരിശീലകന്‍ അഭിഷേക് നായര്‍. അജിങ്ക്യാ രഹാനേയ്ക്ക്് ഒന്നും ആരേയൂം ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയ്ക്ക് എതിരേയുള്ള മത്സരത്തില്‍ 34 പന്തില്‍ 44 റണ്‍സ് അടിച്ചിരുന്നു. ഫോം മങ്ങിയതിനെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട രഹാനേയെ ഒരു കോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത ഒപ്പം കൂട്ടിയത്. താരത്തിന് ആരെയെങ്കിലും എന്തെങ്കിലും തെളിയിച്ചു കാണിക്കേണ്ട ഒരു കാര്യവുമില്ലെന്നും പറഞ്ഞു.

ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരുന്നത് ലക്ഷ്യമിട്ടല്ലെന്നും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി കൊല്‍ക്കത്തയെ മൂന്നാം തവണ കപ്പടിപ്പിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ടീമില്‍ നി്ന്നും തഴഞ്ഞ ശേഷമായിരുന്നു രഹാനേ ആഭ്യന്തര മത്സരത്തില്‍ സെഞ്ച്വറി അടിച്ചത്.