അക്തറിനെക്കാൾ വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ട്, തുടർച്ചയായി അങ്ങനെ എറിയാൻ ആർക്കും പറ്റില്ല

വേഗതയേറിയ പന്തെറിയുന്ന ഉമ്രാൻ മാലിക്ക് വലിയ ചർച്ചാവിഷയം ആയിരിക്കുന്ന ഒരു കാലഘട്ടമാണ്. വേഗത ഉള്ള ബൗളറുമാർ ഇല്ലെന്നുള്ള ചീത്തപ്പേര് ഇന്ത്യ മായ്ക്കാൻ പോകുന്നത് ഉമ്രാൻ മാലിക്കിലൂടെ ആണെന്ന് പറയാം. എന്നാൽ ലോക ക്രിക്കറ്റ് ചരിത്രം പരിശോദിച്ചാൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ റെക്കോർഡ് ഷോയിബ് അക്തറിന്റെ പേരിലാണ്.

2002ൽ അക്തർ ബോൾ ചെയ്ത പന്തിന് മണിക്കൂറിൽ 161 കിലോമീറ്ററായിരുന്നു വേഗം. എന്നാൽ പാകിസ്താന്റെ തന്നെ മറ്റൊരു പ്രമുഖ ബൗളർ ആയിരുന്ന മുഹമ്മദ് മുഹമ്മദ് സമി താൻ അക്തറിനെക്കാൾ വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ടെന്ന് പറയുകയാണ്. “ഒരു മത്സരത്തിനിടെ ഞാൻ 162 കിലോമീറ്റർ വേഗത്തിലും 164 കിലോമീറ്റർ വേഗത്തിലും പന്തെറിഞ്ഞിരുന്നു. എന്നാൽ ബോളിങ് യന്ത്രം പ്രവർത്തനക്ഷമം അല്ലാത്തതാനാൽ ഇതു കണക്കിലെടുക്കില്ല എന്നാണ് എന്നോടു പറഞ്ഞത്’– സമി പാക്ക്ടിവി.ടിവിയോട് പറഞ്ഞു.

തുടർച്ചായി ലോകത്തിൽ ആർക്കും 160 ന് മുകളിൽ ഒന്നും പന്തെറിയാൻ സാധിക്കില്ല എന്നും ഷമി പറഞ്ഞു. ബോളിങ് ചരിത്രംതന്നെ പരിശോധിച്ചുനോക്കൂ. 160 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിഞ്ഞ താരങ്ങൾ ഒരിക്കലോ അല്ലെങ്കിൽ 2 തവണയോ മാത്രമേ ഈ മികവിലെത്തിയിട്ടുള്ളു. തുടർച്ചയായി ആർക്കും ഇതു നിലനിർത്താൻ കഴിഞ്ഞിട്ടുമില്ല’

സ്ഥിരത ഇല്ലാത്ത പ്രകടനങ്ങൾ ആയിരുന്നു കരിയറിൽ ഉടനീളം സമി നേരിട്ട ഏറ്റവും വലിയ പ്രശ്നം.