മറ്റ് ബോളറുമാർ തല്ലുവാങ്ങി കൂട്ടുമ്പോൾ അയാൾ കാണിക്കുന്ന ഒരു പിശുക്കുണ്ട്, ആരും അധികം പ്രശംസിക്കാതെ ഇതിഹാസം

പ്രണവ് തെക്കേടത്ത്

അത്ഭുതത്തോടെ നോക്കിക്കാണുന്നൊരു ഐപിൽ കരിയറാണ് സുനിൽ നരെയ്‌ന്റെത് അരങ്ങേറി 10 വർഷങ്ങൾക്കിപ്പുറവും തന്റെ മിസ്റ്ററി ടാഗ് നിലനിർത്താൻ സാധിക്കുന്ന ജനുവിൻ ടാലെന്റ്റ്. 2012 ൽ മുംബൈയും കൊൽക്കത്തയും നേർക്കുനേർ ഏറ്റുമുട്ടിയ ലേലത്തിൽ കൊൽക്കത്ത അയാളെ സ്വന്തമാക്കുമ്പോൾ അവിടെ അവരുടെ ജാതകം മാറ്റി കുറിക്കുകയാണ് സുനിൽ നരെയ്ൻ.

തന്റെ ആദ്യ 3 സീസണുകളിൽ നിന്നായി 2 ഐപിൽ കിരീടങ്ങളാണ് അദ്ദേഹം അവർക്കൊപ്പം നേടിയെടുക്കുന്നത്. അയാൾ മുന്നോട്ട് സഞ്ചരിക്കുന്നതിനിടയിൽ എത്രയെത്ര തവണ ആ ആക്ഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ രൂപം കൊണ്ടു.

അയാൾ എത്ര തവണ ആ ആക്ഷൻ റീമോഡൽ ചെയ്യാൻ നിർബന്ധിതനായി എന്നിട്ടും ഒരു പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ലീഗിലെ അൺപ്ളെയബിൾ സ്പിന്നറെന്ന ആ പെരുമയ്ക്ക് മാത്രം ഒരു കോട്ടവും സംഭവിക്കുന്നില്ല. ഫുൾ ഫ്ലോയിൽ സീസണിൽ മുന്നോട്ട് കുതിക്കുന്ന ബട്ട്ലർ വരെ ആ നാലോവറുകൾക്ക് വേണ്ട ബഹുമാനം നൽകുകയാണ് ,പുതിയ ഹിറ്റർ ടാഗുമായി എത്തുന്ന മുഖങ്ങൾ അയാളുടെ വേരിയേഷൻ പിക്ക് ചെയ്യാൻ സാധിക്കാതെ ഇളിമ്പ്യാരാവുന്ന കാഴ്ച്ച.

അയാൾ നിലകൊള്ളുന്ന ടീമിനെതിരെ ഇപ്പോഴും ഒരു ട്വൻറി ട്വൻറി മാച്ചിനെ 16 ഓവർ ആയി കാണേണ്ടി വരുന്ന എതിരാളികൾ. ഒരു ലെജൻഡ് എന്നൊക്കെ വിശേഷിപ്പിക്കണമെങ്കിൽ ഒരു മേഖലയിൽ എത്ര വര്ഷം അയാൾ സ്ഥിരതയോടെ പെർഫോം ചെയ്തു എന്ന് ശ്രദ്ധിക്കേണ്ടി വരും അവിടെ longevity യുടെ കാര്യത്തിലും നരെയ്ൻ പിന്നിടുന്നത് ഐപിൽ ലെ ഒരു പതിറ്റാണ്ടാണ്. അപ്പോഴും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സീസണിൽ 12 മത്സരങ്ങൾ പിന്നിടുമ്പോൾ 10 മാച്ചിലും 6 ൽ താഴെ എക്കോണമി സൂക്ഷിക്കുന്ന ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ ഇതിഹാസം.

Read more

A True Legend Of Twenty Twenty Cricket