അയാൾ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു, സൂപ്പർ ബോളറെ കുറിച്ച് മഹേള ജയവർധന

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന തന്റെ കരിയറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറെ തിരഞ്ഞെടുത്തു. അയാളെ നേരിടാൻ പോകുന്ന കാര്യം ഓർത്താൽ തന്നെ തന്റെ ഉറക്കം നഷ്ടപെടുമായിരുന്നു എന്നും മഹേള പറഞ്ഞു.

ഒരുപാട് മികച്ച ബൗളറുമാരെ കരിയറിൽ ഉടന്നീളം മികച്ച ഒരുപാട് താരങ്ങളെ നേരിട്ടിട്ട് ഉണ്ടെങ്കിലും വസീം അക്രത്തെ നേരിടാനാണ് ഏറെ ബുട്ടിമുട്ടിയതെന്നും താരം പറഞ്ഞു.

“വസിം അക്രം, അയാൾ ഒരു ഇതിഹാസം തന്നെയായിരുന്നു. അദ്ദേഹം [അക്രം] തന്റെ കരിയറിന്റെ ഉന്നതിയിയിൽ ആയിരുന്നപ്പോൾ ആണ് ഞാൻ എന്റെ അരങ്ങേറ്റം നടത്തിയത്. ന്യൂ ബോളും ഓൾഡ് ബോൾ കൊണ്ടും അയാൾ ഒരേ പോലെ മാജിക്ക് ചെയ്യും. ഒരു ടെസ്റ്റിന്റെ രണ്ടാം ദിനം വൈകുന്നേരം 4 മണി സമയം(കളിയവസാനിക്കാൻ കുറച്ച് സമയം മാത്രം) ആയ സമയത്ത് അയാൾ ബോൾ കൊണ്ട് നമ്മളെ കുഴപ്പിക്കും.”

149 ടെസ്റ്റ് മത്സരങ്ങളിലും 448 ഏകദിന മത്സരങ്ങളിലും മഹേല ശ്രീലങ്കയെ പ്രതിനിധീകരിച്ചു. കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 11,814 റൺസ് അദ്ദേഹം നേടിയപ്പോൾ 50 ഏകദിനത്തിൽ 12,650 റൺസ് നേടി.

അക്രത്തിന്റ പിറന്നാൾ ദിനമായ ഇന്നലെയാണ് ധാർമിത് വെളിപ്പെടുത്തിയത്.