നായക സ്ഥാനത്തിന് അവന്‍ യോഗ്യന്‍, സൂപ്പര്‍ താരത്തെ പിന്തുണച്ച് മദന്‍ലാല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം രണ്ടുപേര്‍ പങ്കിടുന്ന രീതിയെ പിന്തുണച്ച് മുന്‍ ഓള്‍ റൗണ്ടര്‍ മദന്‍ലാല്‍. ക്യാപ്റ്റന്‍ പദവിക്ക് രോഹിത് ശര്‍മ്മ എന്തുകൊണ്ടും യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20 ലോക കപ്പിനുശേഷം നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍സി വിരാട് കോഹ്ലി രോഹിതിന് കൈമാറുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മദന്‍ലാല്‍.

ക്യാപ്റ്റന്‍സി പങ്കിടാനുള്ള നീക്കം വളരെ നല്ലതാണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്. രോഹിത് ശര്‍മ്മയെപോലൊരാള്‍ ടീമിലുള്ളത് ഭാഗ്യം. ഒന്നോ രണ്ടോ ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നു കോഹ്ലിക്ക് തോന്നിയാല്‍ രോഹിതിന് ചുമതലയേറ്റെടുക്കാം. രോഹിതിന് ഒരുപാട് പരിചയസമ്പത്തുണ്ട്- മദന്‍ലാല്‍ പറഞ്ഞു.

Read more

കോഹ്ലിയും രോഹിതും നായകവേഷം പങ്കിടുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. നല്ലൊരു ആശയമാണത്. കേട്ടത് സത്യമായാലും ഇല്ലെങ്കിലും, ഇരട്ട ക്യാപ്റ്റന്‍മാര്‍ നല്ലതു തന്നെ. ഇനിയെല്ലാം കോഹ്ലിയുടെ കൈയിലാണ്. കാത്തിരുന്നു കാണാം- മദന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.