തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഒറ്റയക്കം മറികടക്കാനായില്ല ; നാലര കോടിയ്ക്ക് വാങ്ങിയ സൂപ്പര്‍താരം എല്‍എസ്ജി വന്‍ നഷ്ടം...!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണത്തെ ഏറ്റവും വലിയ നഷ്ടമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം മനീഷ് പാണ്ഡേ മാറുന്നു. വമ്പനടിക്കാരനെന്ന ലേബലില്‍ വന്‍ പ്രതീക്ഷയോടെ കോടികള്‍ മുടക്കി ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയെടുത്ത താരം മൂന്ന് മത്സരങ്ങളില്‍ നിന്നും ആകെ ടീമിന് വേണ്ടി നേടിയിരിക്കുന്നത് 22 റണ്‍സ്.

ഇത്തവണ ഐപിഎല്ലില്‍ ഇറങ്ങിയ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് മെഗാലേലത്തില്‍ 4.60 കോടിയ്ക്കായിരുന്നു താരത്തെ ടീമിലെടുത്തത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരേ താരം നേടിയത് ആറ് പന്തില്‍ അഞ്ചു റണ്‍സായിരുന്നു. രണ്ടാമത്തെ കളിയില്‍ അഞ്ചു പന്തില്‍ ആറു റണ്‍സ് എടുത്തും പുറത്തായി. മുന്നാമത്തെ മത്സരമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരേ താരം ആകെ നേടിയത് 10 പന്തില്‍ 11 റണ്‍സ്. ഒരു ബൗണ്ടറിയു ഒരു സിക്‌സറും നേടിയ താരാം ഷെപ്പേഡിന്റെ പന്തില്‍ കുമാറിന് പിടി നല്‍കി.

കഴിഞ്ഞ രണ്ടു സീസണുകളിലായി പത്ത് ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത താരം അതിനിടയില്‍ നേടിയത് രണ്ട് അര്‍ദ്ധശതകമാണ്. 30 ന് മുകളില്‍ അടിച്ചിരിക്കുന്നതും ഒരു തവണ. 20 നകത്ത് സ്‌കോര്‍ ചെയ്തിരിക്കുന്നത്് രണ്ടു തവണയും ഒറ്റയക്കത്തിന് പുറത്തായത് അഞ്ചു തവണയുമാണ്. ഈ സീസണില്‍ ഇതുവരെ വിക്കറ്റും താരത്തിന് എടുക്കാനായിട്ടില്ല.