മെലിഞ്ഞ ശരീരമെന്ന് കരുതി വിലകുറച്ച് കാണണ്ട, പണി കിട്ടും

തോല്കുമെന്നുറച്ച കളി ജയിച്ചതിൻറെ സന്തോഷത്തിലാണ് ബാംഗ്ലൂർ ആരാധകർ.  ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനോടാണ് ആവേശ വിജയം ടീം നേടിയത്. പരാജയത്തിന്റെ വക്കിൽ നിന്നും ടീം ജയിച്ച് കയറുകയിരുന്നു.

ആറാം വിക്കറ്റില്‍ ഷഹബാസ്- ദിനേശ് കാര്‍ത്തിക് ജോടി 67 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റുകയറ്റിയത്ദി. ദിനേശ് കാർത്തിക്കിന്റെ ഫിനിഷിങ് മികവ് എല്ലാവര്ക്കും അറിയാം . കാർത്തിക്കിന് ഒരു സമ്മർദ്ദവും കൊടുക്കാതെ 26 പന്തിൽ നിന്നും 45 റൺസുകൾ നേടിയ ഷഹബാസ് രാജസ്ഥാൻ ബൗളറുമാരെ സമർത്ഥമായി നേരിട്ടു. മത്സരശേഷം താരത്തെക്കുറിച്ച് രസകരമായ ഒരു കമന്റ് പറഞ്ഞിരിക്കുകയാണ് ഫാഫ് ഡുപ്ലെസി

“കൈവിട്ടെന്നു തോന്നിക്കുന്ന മത്സരത്തിൽ തിരിച്ചുവരാൻ ഇങ്ങനെ ഉള്ളവരുടെ മികവ് ആവശ്യമാണ് . ഡികെ (ദിനേശ് കാര്‍ത്തിക്) നിങ്ങള്‍ക്കു ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ഫിനിഷറാണ് . സമ്മര്‍ദഘട്ടത്തില്‍ വളരെ കൂളാണ് കാർത്തിക്ക് . അവസാനത്തെ രണ്ട് ഓവറിൽ ബൗളിങ്ങിൽ ഞങ്ങൾ റൺസ് വഴങ്ങി . റണ്‍ചേസില്‍ വളരെ നന്നായി തുടങ്ങാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. പക്ഷെ പിന്നീട് യുസ്വേന്ദ്ര ചാഹല്‍ വളരെ മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും അവരെ തിരിച്ചുകൊണ്ടു വരികയും ചെയ്തു. മെലിഞ്ഞ ശരീരമുള്ള ഷഹബാസിന് വലിയ ഷോട്ടുകൾ കളിക്കാന് സാധിക്കില്ല എന്നാണ് ഏവരും കരുതിയത്. എന്നാൽ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ അവനു സാധിക്കും. വരും മത്സരങ്ങളിലും ഇവർ ടീമിലുണ്ടാകും” ക്യാപ്റ്റൻ തന്റെ സന്തോഷം പങ്കുവെച്ചു .

ഡൽഹിയിൽ കളിച്ചിരുന്ന കാലത്ത് വലിയ ഇമ്പാക്ട് ഉണ്ടാകാത്ത ഷഹബാസ് എന്തായാലും ബാംഗ്ലൂരിന് ഭാഗ്യമായിരിക്കുകയാണ്.