'ഞാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് വിരാട് ഭായ് ഇടപെട്ടത്'; കോഹ്‌ലി- സ്‌റ്റോക്‌സ് തര്‍ക്കത്തിന്റെ കാരണം പറഞ്ഞ് സിറാജ്

മൊട്ടേരയില്‍ നടന്നു കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും പരസ്പരം കൊമ്പു കോര്‍ത്തിരുന്നു. കളിക്കിടെ മുഹമ്മദ് സിറാജിനെ സ്റ്റോക്സ് സ്ലെഡ്ജ് ചെയ്തതാണ് കോഹ്‌ലിയെ പ്രകോപിപ്പിച്ചത്. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഗ്രൗണ്ടില്‍ നടന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്.

“ഞാന്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞ ശേഷം സ്റ്റോക്സ് എന്നെ തുറിച്ചു നോക്കുകയും എന്തോ പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഞാന്‍ ഇതേക്കുറിച്ച് വിരാട് ഭായിയെ അറിയിക്കുകയും ഇടപെടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതിനു ശേഷമാണ് അദ്ദേഹം സ്റ്റോക്സുമായി സംസാരിച്ചത്” സിറാജ് പറഞ്ഞു.

India vs England: Ben Stokes abused me, Virat bhai handled it thereafter, says Mohammed Siraj - Sports News

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 13ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. സ്റ്റോക്‌സിന്റെ പ്രവൃത്തി കോഹ്‌ലി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

Ben Stokes Gave Me Gali, Virat Bhai Handled It Thereafter”- Mohammed Siraj Reveals The Reason Behind Virat Kohli-Ben Stokes Verbal Altercation

ഇംഗ്ലണ്ടിന്റെ ടോപ്സ്‌കോററായ സ്റ്റോക്സ് 55 റണ്‍സെടുത്താണ് പുറത്തായത്. 121 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്സറും സഹിതം 55 റണ്‍സെടുത്ത സ്റ്റോക്‌സിനെ വാഷിംഗ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്.