ഒരു മലയാളി പയ്യന്‍ നയിച്ചൊരു ടീം ഐ.പി.എല്‍ പ്ലേഓഫ് കളിക്കുന്നത് സ്വപ്നത്തില്‍ എങ്കിലും നിങ്ങള്‍ കണ്ടിരുന്നോ

 

അജ്മല്‍ നിഷാദ്

അശ്വിന്‍ മൂന്നാം നമ്പര്‍ ഇറങ്ങിയ കളി ഒന്നും രാജസ്ഥാന്‍ ജയിച്ചിട്ടില്ല പോലും. അത് കോണ്ട് ഇത്തവണ 7 ഇല്‍ നിന്ന് 3 ലേക്ക് സ്ഥാനകയറ്റം കൊടുക്കാതെ 5 ലേക്ക് കൊടുത്തു. Rest is history.

തങ്ങളുടെ കളിക്കാരില്‍ വിശ്വസിക്കുക എന്നൊരു സിംപിള്‍ ടെക്‌നിക് മാത്രം ആണ് രാജസ്ഥാന്‍ ഫോള്ളോ ചെയ്തത്. 12 കളി ടോസ് എതിരെ നിന്നിട്ടും അതില്‍ 8 ലും ജയിച്ചു കയറിയ ഈ ടീമിനോട് അതിന്റെ ക്യാപ്റ്റനോട് ഇപ്പോളും കുറെ പേര്‍ക്ക് എങ്കിലും അംഗീകരിക്കാന്‍ മടി കാണും. പക്ഷെ ടോസ് വിധി നിര്‍ണഴിച്ച മത്സരങ്ങളില്‍ പോലും അവര്‍ പൊരുതി ജയിച്ചു.

ഇന്ന് തന്നെ ആദ്യ 6 ഓവറില്‍ 75 റണ്‍ അടിച്ച ടീമിനെ 150 ഇല്‍ ഒതുക്കി ഉള്ള തേരോട്ടം. കപ്പ് അടിക്കുമോ എന്നറിയില്ല, ആത്മാര്‍ത്ഥമായി സപ്പോര്‍ട്ട് ചെയ്ത ഒരു ടീമും ഇതുവരെ കപ്പ് അടിച്ചിട്ടില്ല, ഇത്തവണയും അങ്ങനെ ആണേല്‍, ഇവര് അടിച്ചില്ല എങ്കില്‍ പോലും ഇതുവരെ എത്തിയതില്‍ സന്തോഷം, അഭിമാനം.

ഒരു മലയാളി പയ്യന്‍ നയിച്ചൊരു ടീം ഐപിഎല്‍ പ്ലേഓഫ് കളിക്കുന്നത് സ്വപ്നത്തില്‍ എങ്കിലും നിങ്ങള്‍ ആരെങ്കിലും കണ്ടിരുന്നോ. ടീം ഗെയിം നു ഏറ്റവും വലിയ ഉദാഹരണം ആണ് ഈ സീസണിലെ രാജസ്ഥാന്‍..

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍