ഹാര്‍പ്പിക് പാണ്ഡ്യ എന്നു ഹാര്‍ദികിനെ വിശേഷിപ്പിച്ച് പാക് ആരാധകനു മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്

ഹാര്‍പ്പിക് പാണ്ഡ്യ എന്നു ഹാര്‍ദികിനെ വിശേഷിപ്പിച്ച് പാക് ആരാധകനു മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്ത്. ഹാര്‍ദികിന്റെ പ്രകടനം ദക്ഷിണാഫ്രിക്കയില്‍ മോശമാകുമെന്നു പാക് ആരാധകനായ അഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് രംഗത്തു വന്നിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ പര്യടനത്തില്‍ ഹാര്‍ദികിനു മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കില്ല. താരത്തിന്റെ സ്ഥാനം ആര്‍.എസ് സോധി, സ്റ്റുവര്‍ട്ട് ബിന്നി, ജോഗീന്ദര്‍ ശര്‍മ്മ തുടങ്ങി പരാജിതരായ താരങ്ങള്‍ക്ക് ഒപ്പമായിരിക്കുമെന്നും അഹമ്മദ് ട്വീറ്റ് ചെയ്തിരുന്നു. താരത്തിനെ അഹമ്മദ് വിശേഷിപ്പിച്ചത് ഹാര്‍പ്പിക് പാണ്ഡ്യ എന്നായിരുന്നു.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഹാര്‍ദിക് നടത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നപ്പോഴും ഹാര്‍ദിക് നടത്തിയ പോരാട്ടം ശ്രദ്ധയേമായിരുന്നു. അഹമ്മദിന്റെ ട്വീറ്റ് വന്ന് നാല് ആഴ്ച്ചക്ക് ശേഷമാണ് ഇന്ത്യന്‍ ആരാധകര്‍ ഇതിനു മറുപടിയുമായി രംഗത്തു വന്നത്. ഹാര്‍ദിക് മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയിരുന്നു.