കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഭാര്യയും സെര്‍ബിയന്‍ നടിയുമായ നടാഷ സ്റ്റാന്‍കോവിച്ചിനും ആണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ ഹാര്‍ദിക് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന വിവരം പാണ്ഡ്യയും നടാഷയും പരസ്യമാക്കിയത്. ലോക്ഡൗണിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.

View this post on Instagram

We are blessed with our baby boy ❤️🙏🏾

A post shared by Hardik Pandya (@hardikpandya93) on

നടിയും മോഡലുമാണ് നടാഷ സ്റ്റാന്‍കോവിച്ച്. ഏതാനും സിനിമകളിലെ നൃത്തരംഗങ്ങളിലൂടെ കൈയടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.

Indian all-rounder Hardik Pandya becomes dad | Cricket News ...

പരിക്കിന്റെ പിടിയിലായിരുന്ന ഹാര്‍ദിക് ഐ.പി.എല്ലിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹാര്‍ദിക് ഈ സീസണിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ യു.എ.ഇലാണ് മത്സരങ്ങള്‍ ആരംഭിക്കുക.