എന്നെ ഇനി ഇന്ത്യന്‍ ടീമില്‍ എടുക്കരുത്; അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ

ദേശീയ ടീമിലേക്കു ഉടനെയൊന്നും തന്നെ പരിഗിക്കരുതെന്ന അഭ്യര്‍ഥനയുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിക്കാനിരിക്കെയാണ് തന്നെ പരിഗണിക്കരുതെന്ന് സെലക്ഷന്‍ കമ്മിറ്റിയോടു ഹാര്‍ദിക് അഭ്യര്‍ഥിച്ചിരിക്കുന്നത്.

പഴയ ഫിറ്റ്നസിലേക്കു ഇനിയുമെത്തിയിട്ടില്ലെന്നും പൂര്‍ണമായി ഫിറ്റ്നസ് നേടുന്നതു വരെ ഇന്ത്യന്‍ ടീം സെലക്ഷനു വേണ്ടി തന്നെ പരിഗണിക്കരുതെന്നുമാണ് ഹാര്‍ദിക്കിന്റെ ആവശ്യം. ഇതോടെ ഇന്ത്യന്‍ ജഴ്സിയില്‍ ഉടനെയൊന്നും ഹാര്‍ദിക്കിനെ കാണാനാകില്ലെന്ന് ഉറപ്പായി.

IND v NZ 2021: Hardik Pandya dropped as selectors don't feel he merits a  place purely as a batter- Report

നിലവില്‍ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക്കുള്ളത്.

Hardik Pandya Custom row: India all-rounder refutes report, says 'I  voluntarily paid customs duty' - Sports News

യുഎഇയില്‍ സമാപിച്ച ടി20 ലോക കപ്പിലായിരുന്നു ഹാര്‍ദിക്കിനെ അവസാനമായി ഇന്ത്യന്‍ ജഴ്സിയില്‍ കണ്ടത്. ടൂര്‍ണമെന്റിലുടനീളം മോശം പ്രകടനമായിരുന്നു താരത്തിന്റേത്. ഇത് ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.