ഇവരൊക്കെ ഐ.പി.എലിൽ മാത്രം കൊള്ളാം, സൂപ്പർ താരങ്ങളെ കുറിച്ച് ആകാശ് ചോപ്ര

ജൂൺ 14 ചൊവ്വാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന ടീം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 ഐയുടെ പ്രവചനങ്ങളാണ് ആകാശ് ചോപ്ര നടത്തിയത്. കഴിഞ്ഞ മത്സരത്തെക്കുറിച്ചുള്ള വിശകലനവും ആകാശ് ചോപ്ര നടത്തി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മെൻ ഇൻ ബ്ലൂ 2-0ന് പിന്നിലായി നിൽക്കുകയാണ്. പരമ്പരയിൽ ജീവൻ നിലനിർത്താൻ അവർക്ക് ഇന്നത്തെ ഏറ്റുമുട്ടൽ ജയിച്ചേ മതിയാകൂ. ഇന്ന് തോറ്റാൽ ഏറെ നാളുകൾക്ക് ശേഷം നാട്ടിൽ ഇന്ത്യ ട്വന്റി 20 പരമ്പര കൈവിടും.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ചോപ്ര, ശ്രേയസ് അയ്യരും ഹാർദിക് പാണ്ഡ്യയും ഇന്ന് റണ്ണുകൾ നേടുമെന്ന് ആകാശ് ചോപ്ര പ്രവചിച്ചു:

“അയ്യരും ഹാർദിക്കും ഒരുമിച്ച് 65 റൺസിൽ കൂടുതൽ സ്കോർ ചെയ്യും. കഴിഞ്ഞ മത്സരത്തിൽ ഹാർദിക് എന്നെ അൽപ്പം നിരാശപ്പെടുത്തി, ഞാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. അയ്യർ സ്ഥിരമായി സ്കോർ ചെയ്യുന്നു, പക്ഷേ സ്പിന്നിനെതിരെയാണ് അയ്യർ സ്ഥിരമായി സ്കോർ ചെയ്യുന്നത്, പേസിനെതിരെയല്ല.”

“റാസിയും മില്ലറും ചേർന്ന് 55 റൺസിൽ കൂടുതൽ സ്കോർ ചെയ്യും, കഴിഞ്ഞ മത്സരത്തിൽ റാസി നേരത്തെ പുറത്തായെങ്കിലും മില്ലറെ പുറത്താക്കാൻ ടീമിനായില്ല. കഴിഞ്ഞ നാല് മത്സരങ്ങളിൽ അവനെ പുറത്താക്കാൻ ഒരു ടീമിനും ആയിട്ടില്ല. അവൻ അജയ്യനാണ്.”

“എനിക്ക് തോന്നുന്ന മൂന്നാമത്തെ കാര്യം, ഈ വിശാഖപട്ടണത്തിൽ, റബാഡയും ചഹലും ഒന്നിച്ച് മൂന്നോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തും എന്നതാണ്, എന്നിരുന്നാലും യൂസി ചാഹൽ കുറച്ചുമത്സരങ്ങളായി വിക്കറ്റ് വീഴ്ത്തുന്നില്ല എന്നതാണ് സത്യം. അദ്ദേഹം ഞങ്ങളുടെ പ്രധാന ബൗളറാണ്, പക്ഷേ അവൻ ഈ സമയത്ത് ബുദ്ധിമുട്ടുന്നു.”

നായകൻ പന്തിനെ സംബന്ധിച്ച് അതിനിർണായകമാണ് ഇന്നത്തെ പോരാട്ടം.