ഹാർദിക്കിനും ദ്രാവിഡിനും ഒന്നും ബുദ്ധിയില്ലേ, അവനെ ടീമിലെടുത്തപ്പോൾ തന്നെ ഇന്ത്യ തോറ്റു; സൂപ്പർ താരത്തിന് എതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ

ഇന്നലെ നടന്ന മത്സരത്തിലെ ഇന്ത്യയുസ്‌വ തോൽവിക്ക് നിർണായകമായത് നിരവധി നോ-ബോളുകൾ എറിഞ്ഞതാണ് ഒരു കാരണമായത്. അതിൽ തന്ന ഇന്ത്യ ഏറ്റവും അധികം പ്രതീക്ഷിച്ച വെച്ച അർഷ്ദീപ് സിംഗ്‌ നോ ബോളുകൾ എറിയാൻ മത്സരിച്ചപ്പോൾ ചെറിയ റൺസിനുള്ള ഇന്ത്യയുടെ തോൽവിക്ക് അത് വലിയ പങ്ക് വഹിച്ചു. അര്ഷദിപിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഗൗതം ഗംഭീർ ഇപ്പോൾ. പരിക്കിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിവരുന്നതിന് മുമ്പ് ഇടംകൈയ്യൻ സീമർ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ട് മാത്രമേ വരേണ്ടതായിരുന്നു എന്നാണ് ഗംഭീർ പറയുന്നത്.

ഇന്നലെ പൂനെയിൽ നടന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20യിൽ അർഷ്ദീപ് അഞ്ച് നോബോളുകൾ എറിഞ്ഞ് രണ്ട് ഓവറിൽ 37 റൺസ് വഴങ്ങി. ഹാർദിക് പാണ്ഡ്യയ്ക്കും കൂട്ടർക്കും ലങ്കൻ 207 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം നൽകി. ഒടുവിൽ മത്സരം 16 റൺസിന് സന്ദർശകർ തന്നെ ജയിച്ചു.

സ്റ്റാർ സ്‌പോർട്‌സിൽ നടന്ന മത്സരത്തിന് ശേഷമുള്ള ചർച്ചയ്‌ക്കിടെ, അർഷ്ദീപ് സിങ്ങിന്റെ നോബോൾ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകളെക്കുറിച്ച് ഗംഭീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത്:

“ഏഴ് പന്തുകൾ സങ്കൽപ്പിക്കുക, ഇത് 21 ഓവറിൽ കൂടുതൽ പന്തെറിയുന്നത് പോലെയാണ്. എല്ലാവരും മോശം പന്തുകൾ അല്ലെങ്കിൽ മോശം ഷോട്ടുകൾ കളിക്കുന്നു, പക്ഷേ ഇത് താളത്തെക്കുറിച്ചാണ്. പരിക്കിന് ശേഷമാണ് നിങ്ങൾ വരുന്നതെങ്കിൽ, നിങ്ങൾ ഒരു അന്താരാഷ്ട്ര ഗെയിം കളിക്കരുത്.”

മാച്ച് പരിശീലനത്തിന്റെ അഭാവമാണ് അർഷ്ദീപിന്റെ താളപ്രശ്നങ്ങൾക്ക് കാരണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.

“നിങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് പോകുകയും നിങ്ങളുടെ താളം വീണ്ടെടുക്കുകയും വേണം, കാരണം നോ-ബോളുകൾ സ്വീകാര്യമല്ല. അയാൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണം, 15-20 ഓവർ ബൗൾ ചെയ്യണം, തിരികെ വന്നതിന് ശേഷം വലിയ മത്സരം കളിക്കുക.”

എന്തായാലും പരമ്പരയിൽ ജീവൻ നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചു.