ഓസീസിന് എതിരായ തോല്‍വി; കോഹ്‌ലിയെ പിന്തുണച്ച് സഹതാരങ്ങളെ പഴിച്ച് ഹര്‍ഭജന്‍

ഓസീസിനെതിരായ രണ്ടാം ഏകദിനവും തോറ്റ് പരമ്പര കൈ വിട്ടിരിക്കുകയാണ് ഇന്ത്യ. ബോളര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുന്നത്. ഇപ്പോഴിതാ തുടര്‍തോല്‍വിയില്‍ നായകന്‍ വിരാട് കോഹ് ലിയെ പിന്തുണച്ച് സഹതാരങ്ങളെ പഴിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണം കോഹ്‌ലിയുടെ നായകത്വമല്ലെന്ന് ഹര്‍ഭജന്‍ പറയുന്നു.

“ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി യാതൊരുവിധ സമ്മര്‍ദ്ദത്തിനും അടിമപ്പെട്ടെന്ന് ഞാന്‍ കരുതുന്നില്ല. നായകസ്ഥാനം കോഹ്‌ലിക്ക് ഒരു ബാദ്ധ്യതയല്ല. വെല്ലുവിളികളെ വളരെയധികം ഇഷ്ടപ്പെടുന്നവനാണവന്‍. നായകനാണ് അവന്‍. ടീം ജയിച്ച പല തവണയും മുന്നില്‍ നിന്ന് തന്നെ അവന്‍ നയിച്ചിട്ടുണ്ട്.”

Virat Kohli is inspiring seniors like me to hit gym for extra workouts, says Harbhajan Singh | IPL News | Zee News

“കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി സമീപകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. കെ.എല്‍ രാഹുലിന്റെ സമീപകാല പ്രകടനവും മികച്ചതാണ്. എന്നാല്‍ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥിരതയോടെ കളിക്കാന്‍ കെല്‍പ്പുള്ള ചില താരങ്ങള്‍ കൂടി ഇന്ത്യന്‍ ടീമിനാവശ്യമുണ്ട്. സ്ഥിരതയോടെ സഹതാരങ്ങള്‍ക്ക് കളിക്കാനായാല്‍ അല്‍പ്പം കൂടി സ്വതന്ത്രമായി കളിക്കാന്‍ കോഹ്‌ലിക്ക് സാധിക്കും” ഹര്‍ഭജന്‍ വിലയിരുത്തി.

IND vs AUS 2nd ODI Preview: With no Plan B in place, India need their

ആദ്യ ഏകദിനത്തില്‍ 66 റണ്‍സിന് തോറ്റ ഇന്ത്യ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തിലും തോറ്റതോടെ മൂന്നു മത്സരങ്ങടങ്ങിയ പരമ്പര കൈവിട്ടു. ഓസീസ് മുന്നോട്ടുവെച്ച 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ ആയുള്ളു. 51 റണ്‍സിന്റെ തോല്‍വി. 89 റണ്‍സെടുത്ത കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.