സ്മിത്തിനെ എങ്ങനെ തളയ്ക്കാം?; വഴി പറഞ്ഞ് ഹര്‍ഭജന്‍

ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ മിന്നും ഫോമിലാണ് ഓസീസ് ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഐ.പി.എല്ലില്‍ നിറം മങ്ങിപ്പോയ സ്മിത്തിനെ അല്ല സ്വന്തം നാട്ടില്‍ ഇന്ത്യയ്ക്കെതിരെ കാണാനാകുന്നത്. ഒരു കാരുണ്യവും കൂടാതെ ബോളര്‍മാരെ കൈകാര്യം ചെയ്യുന്ന പ്രകടനം. അതും രണ്ടു മത്സരങ്ങളിലും തുടര്‍ച്ചയായി സെഞ്ച്വറിയും. ഇപ്പോഴിതാ സ്മിത്തിനെ വേഗം പുറത്താക്കാന്‍ ഒരു ഉപായം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്.

“സ്പിന്നര്‍മാര്‍ക്കെതിരെ സ്മിത്ത് പതറാറുണ്ട്. ഇത് ഇന്ത്യ മുതലെടുക്കണം. ചഹല്‍ അല്ലെങ്കില്‍ കുല്‍ദീപ് വരുന്നു. സ്മിത്ത് ക്രീസിലേക്ക് എത്തി കഴിയുമ്പോള്‍ 7-8 ഓവര്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് നല്‍കണം. പേസ് ഇഷ്ടപ്പെടുന്ന കളിക്കാരനാണ് സ്മിത്ത്. അത് നല്‍കരുത്. പകരം സ്പിന്‍ പ്രയോജനപ്പെടുത്തിയാല്‍ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞേക്കും” ഹര്‍ഭജന്‍ പറഞ്ഞു.

Harbhajan Singh backs himself to come out on top in a

ആദ്യ മത്സരത്തില്‍ 62 പന്തില്‍ നിന്നും സെഞ്ച്വറി നേടിയ സ്മിത്ത് രണ്ടാം മത്സരത്തിലും 62 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഏകദിനത്തില്‍ 66 ബോള്‍ നേരിട്ട സ്മിത്ത് 105 റണ്‍സെടുത്താണ് പുറത്തായത്. രണ്ടാമത്തെ മത്സരത്തില്‍ 64 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്സും സഹിതം 104 റണ്‍സും സ്മിത്ത് നേടിയിരുന്നു.

Yuzvendra Chahal

മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ചഹലിന് പകരം കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് നാണക്കേട് ഒഴിവാക്കാന്‍ ഈ മത്സരമെങ്കിലും ജയിച്ചേ തീരൂ.